2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

മികവുത്സവം

                      60 മികവുകളുമായി
             നെടുവേലി സ്കൂളിന്റെ മികവുത്സവം

 
വേറിട്ട പ്രവർത്തനങ്ങളൂടെ മികവുറ്റ പ്രകടനവുമായി നെടുവേലി സ്കൂളിലെ കുട്ടികൾ കൊഞ്ചിറ കവലയിൽ മികവുത്സവം നടത്തി.ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി നിർവഹിച്ചു.വെമ്പായം പഞ്ചായത്ത് പ്രസിഡൻറ് ഷീലജ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികളുടെ കലാപരിപാടികൾ, കുട്ടികൾ നിർമിച്ച ഡോക്യുമെന്ററി, സ്മാർട്ട് കൃഷി, ഹരിത വിദ്യാലയം, ഹ്യൂമൻ ഡൈനാമോ, കവിയരങ്ങ്, മികവരങ്ങ് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളുടെ ഹൈ-ടെക് ആവിഷ്ക്കാരമാണ് കുട്ടികൾ നടത്തിയത്., സാഹിത്യ സിനിമ ചാനൽ മേഖലയിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥികളായ വിഷ്ണു ഗോപാൽ, വൈഷ്ണ തുടങ്ങിയവർ മികവരങ്ങിൽ പങ്കെടുത്തു.ഈ അദ്ധ്യയന വർഷം കുട്ടികൾ നടത്തിയ വേറിട്ട 60 പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കണ്ണൻ, എസ്.ആർ വിജയൻ ,ഫറൂഖ്, നജുമ, ദീപ, എച്ച്.ഷിജി എന്നിവർ സംസാരിച്ചു.പി.റ്റി. എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ ചടങ്ങിൽ അദ്ധ്യക്ഷയായി. സ്കൂൾ ലീഡർ അഭിമന്യു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ നന്ദിയും പറഞ്ഞു.



















 












 

2018, ഏപ്രിൽ 18, ബുധനാഴ്‌ച

എസ്.പി.സി ജില്ലാ ക്യാമ്പ്

         
        എസ്.പി.സി ജില്ലാ ക്യാമ്പിൽ നെടുവേലി സ്കൂളും








ആറ്റിങ്ങൽ ഗോകുലം പബ്ലിക് സ്കൂളിൽ വച്ചു നടന്ന എസ്.പി.സി ജില്ലാ ക്യാമ്പിൽ നെടുവേലി സ്കൂളിലെ ഇരുപത് കുട്ടികൾ പങ്കെടുത്തു. ഏപ്രിൽ 8 മുതൽ 12 വരെ നടന്ന ക്യാമ്പിൽ ഡി.ജി.പി ലോക് നാഥ് ബെഹ്റ സല്യൂട്ട് സ്വീകരിച്ചു.







ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, പോത്തൻകോട് സി.ഐ എസ്.ഷാജി, ഡി.ഐ പ്രദീപ് കുമാർ, WDI ജിജി, സി.പി.ഒ കൃഷ്ണ കാന്ത്, .സി.പി.ഒ സലീല, അദ്ധ്യാപകർ, ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നെടുവേലിയിലെ കുട്ടികൾ