2019, ജനുവരി 27, ഞായറാഴ്‌ച

യാത്ര


              അനന്തപുരിയിലെ ശാസ്ത്ര കൗതുകങ്ങള്‍

റിപ്പബ്ളിക് ദിനം നെടുവേലി സ്കൂളിലെ എട്ട്,ഒന്‍പത് തരത്തിലെ കുട്ടികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ ദിനമായിരുന്നു. അനന്തപുരി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്ന ശാസ്ത്ര ലോകം നിസ്സാരമല്ല.
പ്രിയദര്‍ശിനി പ്ലാനറ്റോറിയവും മൃഗശാലയും വള്ളക്കടവിലെ ബയോഡൈവേഴ്സിറ്റി മ്യൂസിയവും പിന്നെ വേളിയിലെ ജലകേളിയും
കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല
അത് വീണ്ടും പുതിയ നിറച്ചാര്‍ത്തുകള്‍ സ്വയം അണിഞ്ഞുകൊണ്ടേയിരിക്കും.....













ദിനാഘോഷം

                           
                             റിപ്പബ്ളിക് ദിനാഘോഷം


  

2019, ജനുവരി 22, ചൊവ്വാഴ്ച

വാര്‍ഷികാഘോഷം

   നെടുവേലി സ്കൂളിന്റെ 43- ാം വാര്‍ഷികാഘോഷവും
                  യാത്രയയപ്പ് സമ്മേളനവും


നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 43- ാം വാര്‍ഷികാഘോഷം പ്രശസ്ത കവി ശ്രീ.മടവൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ലിറ്റില്‍ കൈറ്റ്സ് പ്രസിദ്ധീകരിച്ച ' കൂട്ടക്ഷരങ്ങള്‍" എന്ന ഡിജിറ്റല്‍ മാസികയുടെ പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു. മുഖ്യപ്രഭാഷണം സ്കൂള്‍ സ്ഥാപകനായ മുന്‍ എം.എല്‍.എ ശ്രീ.കെ.ജി കുഞ്ഞികൃഷ്ണപിള്ള നിര്‍വഹിച്ചു.അദ്ദേഹത്തിന് സ്കൂള്‍ ആദരവിന്റെ പൊന്നാട ചാര്‍ത്തി.
18 വര്‍ഷമായി നെടുവേലി സ്കൂളില്‍ ഹിന്ദി അദ്ധ്യാപികയായിരുന്ന ഈ വര്‍ഷം സ്കൂളില്‍ നിന്ന് വിരമിക്കുന്ന ശ്രീമതി.എസ്.ഉഷാകുമാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ അനിതകുമാരി സ്വാഗതവും ജോസ്.ഡി സുജീവ് റിപ്പോര്‍ട്ടും ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ നന്ദിയും പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് കുട്ടികള്‍ കലോത്സവ വേദികളില്‍ സമ്മാനം നേടിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.










2019, ജനുവരി 10, വ്യാഴാഴ്‌ച

ഡിജിറ്റല്‍ മാസിക

                    പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക 2019