2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

അഭിമുഖം

             ചൈല്‍ഡ് ലൈന്‍ ഡയറക്ടറുമായി അഭിമുഖം

ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ.പി.ടി തോമസ്സുമായി  അഭിമുഖം

       കുട്ടികളിലെ പഠനപിന്നാക്ക പ്രശ്നങ്ങളില്‍ കുടുംബബന്ധങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആര്യ..എസ് തയ്യാറാക്കുന്ന ഐ.ടി പഠന പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരത്തെ ചൈല്‍ഡ് ലൈന്‍ സന്ദര്‍ശിച്ചു.ഡയറക്ടര്‍ ഫാദര്‍ പി.ടി തോമസിനെ നേരില്‍ കണ്ട് സംസാരിച്ചു.കുട്ടികളിലെ പ്രശ്നങ്ങള്‍,കുട്ടികള്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്നങ്ങള്‍,കുടുംബത്തിലെ പ്രശ്നങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം എന്നീ വിഷയങ്ങളെക്കുറിച്ച് ഫാദര്‍ സംസാരിച്ചു.

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഗെയിംസ്

                  കണിയാപുരം ഉപജില്ലാ ഗെയിംസില്‍ 
                   നെടുവേലി സ്കൂളിന് ഓവറാള്‍

ഉപജില്ലാ ഗെയിംസില്‍ ഓവറോള്‍ നേടിയ നെടുവേലി സ്കൂള്‍ ടീം അംഗങ്ങള്‍
 
  2016 -17 കണിയാപുരം ഉപജില്ലാ ഗെയിംസ് മത്സരങ്ങളില്‍ 108 പോയിന്റ് നേടി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ ഓവറാള്‍ കരസ്ഥമാക്കി.ഖോ-ഖോ, കബഡി, ബോള്‍ബാറ്റ്മിന്റണ്‍, ഷട്ടില്‍,ടെന്നീസ്,വോളീബാള്‍ തുടങ്ങി നിരവധി ഇനങ്ങളില്‍ വിജയം കൈവരിക്കുകയുണ്ടായി.ഉപജില്ലാ വാട്ടര്‍പോളോയിലും നെടുവേലി സ്കൂള്‍ ടീം ഒന്നാം സ്ഥാനം നേടുകയുണ്ടായി.പതിനഞ്ചോളം കുട്ടികള്‍ വിവിധ ഗെയിമുകളില്‍ സംസ്ഥാന തലത്തില്‍ സ്കൂളിനെ പ്രതിനിധീകരിക്കുന്നു.അഞ്ചാം തവണയാണ് നെടുവേലി സ്കൂള്‍ ഉപജില്ലാ ഓവറാല്‍ കിരീടം നേടുന്നത്.

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

അനുസ്മരണം





        കെ.അനില്‍കുമാര്‍ റെയ്ഞ്ചര്‍ -.റ്റി.ബി.പി



തിരുവനന്തപുരം ജില്ലയില്‍ വേറ്റിനാട്,മുച്ചന്നൂര്‍ പള്ളി വിളാകത്തു വീട്ടില്‍ കെ.കരുണാകരന്‍ നായരുടെയും ജെ.ശാന്തകുമാരി അമ്മയുടെയും മകനായി 1969 -ല്‍ ജനിച്ചു.

1981 -ലാണ് നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എട്ടാം ക്ലാസ്സ് ബി ഡിവിഷനിലെ വിദ്യാര്‍ത്ഥിയായി ചേരുന്നത്. (അഡ്മിഷന്‍ നമ്പര്‍ -1258) 1984 -ലാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.

.ടി.ബി.പി 1988 -ലാണ് (17.1.1988) ഔദ്യാഗിക ജീവിതം തുടങ്ങിയത്.സമര്‍ത്ഥനായ അര്‍പ്പണ ബോധമുള്ള ഒരു സുരക്ഷാ ഭടനായിരുന്നു അദ്ദേഹം.ഫയറിംങില്‍ മികച്ച വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് സര്‍വീസില്‍ പ്രവേശിച്ച് രണ്ടു വര്‍ഷം കഴിഞ്ഞ് ഡെപ്യൂട്ടേഷനില്‍ എന്‍.എസ്.ജി യിലേക്ക് പ്രവേശനം ലഭിക്കുന്നത്.എന്‍.എസ്.ജി യുടെ പ്രവര്‍ത്തന മേഖലകളില്‍ പ്രധാനപ്പെട്ടത് വി..പി സംരക്ഷണമാണ്.

1990 ജൂലായ് 6 നാണ് കെ.അനില്‍ കുമാര്‍ വീരമ്യുത്യു പ്രാപിക്കുന്നത്. പഞ്ചാബില്‍ ഓഫീസര്‍മാരോടും മന്ത്രിമാരോടുമൊപ്പമുള്ള യാത്രയില്‍ തരണ്‍തരണ്‍ ഗ്രാമത്തില്‍ വച്ച് രാത്രി 1 മണിക്കാണ് ഭീകരാക്രമണം ഉണ്ടായത്.നാല് ഭീകരരെ വീര ജവാനായ കെ.അനില്‍ കുമാര്‍ വധിച്ചു.ഇതിനിടയില്‍ അദ്ദേഹത്തിന് കാലില്‍ വെടിയേറ്റിരുന്നു.അത് അവഗണിച്ച് മറ്റുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടയില്‍ വെടിയേറ്റു വീണ മറ്റൊരു ഭീകരന്റെ വെടിയേറ്റാണ് അദ്ദേഹം വീരചരമം പ്രാപിക്കുന്നത്.

ജോലിയില്‍ പ്രവേശിച്ച് 2 വര്‍ഷവും 6 മാസവും കഴിഞ്ഞപ്പോഴാണ് അദ്ദേഹം രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്.

ഹരിയാനയിലെ എന്‍.എസ്.ജി ക്യാമ്പിലെ സ്വിമ്മിംങ് പൂളിലേക്കുള്ള പ്രധാന റോഡ് കെ.അനില്‍കുമാറിന്റെ പേരിലാണ് അറിയപ്പെടുന്നത്. - 'കെ.അനില്‍കുമാര്‍ മാര്‍ഗ്ഗ് '

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഒരു പുത്രന്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ വീരപുത്രനായി ആദരിക്കപ്പെടുമ്പോള്‍,ത്യാഗോജ്ജ്വലമായ  ആ ധീര സ്മരണകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഒടുങ്ങാത്ത ദേശസ്നേഹത്തിന്റെ കരുത്താണ് പകരുന്നത്.
വീര ജവാന്‍ കെ.അനില്‍കുമാറിന്റെ വിദ്യാലയം -നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ - അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുമ്പില്‍ ആദരവോടെ ശിരസ്സു നമിക്കുന്നു.

2016 ഒക്ടോബര്‍ 21 ന് നെടുവേലി സ്കൂളില്‍ നടന്ന അനുസ്മരണ പരിപാടി




.








































നാടകം

നെടുവേലിയുടെ ശാസ്ത്ര നാടകത്തിന് കണിയാപുരം ഉപജില്ലയില്‍ ഒന്നാം സ്ഥാനം

 ഭൂമിയില്ലാത്തവരുടെ ആകാശം' എന്ന നെടുവേലി സ്കൂളിന്റെ നാടകത്തിന് കണിയാപുരം ഉപജില്ല ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു.
















കലോത്സവം

                                   സ്കൂള്‍ കലോത്സവം

 നെടുവേലി സ്കൂളിലെ ഈ വര്‍ഷത്തെ കലോത്സവ പരിപാടികളില്‍ നിന്ന്










                        









2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ദിനാചരണം

          കൈകഴുകല്‍ ദിനത്തില്‍ നെടുവേലി സ്കൂളില്‍
                       ഹസ്തപതാക പ്രദര്‍ശനം
ശുചിത്വവും വൃത്തിയും സാമൂഹികാരോഗ്യവും ലക്ഷ്യമാക്കി കൈകഴുകല്‍ ദിനാചരണത്തില്‍ നെടുവേലി സ്കൂളിലെ മുഴുവന്‍ കുട്ടികളും കൈകഴുകി ശുചിത്വ പരിപാലനത്തില്‍ പങ്കെടുത്തു.ഉച്ചഭക്ഷണത്തിനു മുമ്പ് നടന്ന പ്രത്യേക അസംബ്ലിയില്‍ ദിനാചരണത്തിന്റെ പ്രാധാന്യം ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ വിശദീകരിച്ചു.തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച് കുട്ടികള്‍ ഇരുകൈകളും നന്നായി കഴുകി.വീണ്ടും അസംബ്ലിയില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍ ശുചിത്വത്തിന്റെ അടയാളമായി ഹസ്തപതാക പ്രദര്‍ശനം നടത്തി.മാതൃഭൂമി സീഡും ഹെല്‍ത്ത് ക്ലബ്ബും എസ്.പി.സിയും ജെ.ആര്‍.സി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ റോബിന്‍സ് രാജ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു, സി.പി.ഒ കൃഷ്ണകാന്ത്,നിഖില്‍ എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.






2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

യാത്ര




 കാപ്പുകാട്ടെ കിഴക്കുമലയിലേക്ക് ഒരു യാത്ര

 പച്ചപ്പിന്റെ വഴിത്താരകള്‍ തേടി നെടുവേലി സ്കൂള്‍ എല്ലാ വര്‍ഷവും യാത്ര തിരിക്കാറുണ്ട്.സംരക്ഷിത വനപ്രദേശമായ കോട്ടൂരിലെ കാപ്പുകാടായിരുന്നു ഇന്ന് ഞങ്ങള്‍ സന്ദര്‍ശിച്ചത്.ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്തിലായിരുന്നു സഞ്ചാരം.36 കുട്ടികള്‍ 9 അദ്ധ്യാപകര്‍.ഒഴിവു ദിനം, അനുഭവങ്ങളുടെ സുദിനമായി മാറി


       ആനച്ചൂരുള്ള കാപ്പുകാട്ടെ കാനനഭംഗിക്ക് തിലകം ചാര്‍ത്തി ഗജരാജനായ എഴുപതു വയസ്സുകാരന്‍ മണിയും 39 വയസ്സുകാരന്‍ രാജ്കുമാറും 44 വയസ്സുകാരി ജയശ്രീയും.ബാലഭാവനയിലെ കളിക്കൂട്ടുകാരെപ്പോലെ നാല് വയസ്സുകാരന്‍ റാണയും മൂന്നര വയസ്സുകാരന്‍ രാജയും രണ്ടര വയസ്സുകാരി പൊടിച്ചിയും.

       ആനക്കുളിയുടെ രസക്കാഴ്ചകള്‍ കാണികള്‍ക്ക് കൗതുകം പകരും.പുഴ ഓളം തുള്ളുമ്പോള്‍, നീര്‍ക്കണങ്ങള്‍ തണുപ്പിന്റെ രസത്തുള്ളികള്‍ തളിക്കുമ്പോള്‍ ആകെ ലയിച്ചു ചേരുന്ന മദം പിടിപ്പിക്കുന്ന കാഴ്ചക്ക് യൗവനത്തിന്റെ രസപ്പകര്‍ച്ചയുണ്ട്.തുമ്പി വീശി തുടിക്കുന്ന പിടിയാനയുടെ ജലകേളി,നീന്തിത്തുടിക്കുന്ന കൊമ്പന്റെ കരയോടുള്ള ഈര്‍ഷ്യ.ഗജത്തിന് ജലം പ്രണയ ബാഷ്പമായിത്തീരുന്ന ശീത സ്പര്‍ശം കാപ്പുകാട്ട് കാണാം. കാലത്തേ എത്തണം....കാത്തു നില്‍ക്കണം.

      ആനയൂട്ട് മറ്റൊരു കാഴ്ചയുടെ വിരുന്നൂട്ടാണ്. മദപ്പാടിന്റെ ഒരായിരം ചിന്നം വിളികള്‍ക്കിടയില്‍ സ്നേഹത്തിന്റെ മധുരമായ വിരുന്നൂട്ടലിന് ഒരു കൂട്ടം മനുഷ്യര്‍ നിരന്നു നില്‍ക്കുമ്പോള്‍ ആനപ്പകക്ക് തരിമ്പും സ്ഥാനമില്ല.

       കാട് കയറാന്‍ ഞങ്ങള്‍ തയ്യാറായി.മനസ്സും ശരീരവും കാലും ഒരുക്കി വച്ചു.ട്രക്കിംങ് കിഴക്കു മലയിലേക്കായിരുന്നു.അഞ്ചു കിലോമീറ്റര്‍ നടത്തം.കുത്തു കയറ്റവും ഇടതൂര്‍ന്ന മരങ്ങളും.വേനലിന്റെ കാഠിന്യം കാടിന്റെ കരുത്തിനെ കുറയ്ക്കുന്നതായി തോന്നി.ഗൈഡ് ബിജിയും വിജിത്തും കാടറിവുമായി ഒപ്പമുണ്ട്.കാടിനെ ഹൃദയത്തിലേറ്റിയ സെന്റില്‍മെന്റിലെ താമസക്കാരാണവര്‍.

      കയറ്റം കയറി ഇടത്താവളത്തില്‍ വിശ്രമം.അപൂര്‍വ്വ മരയോന്തും ചിലന്തികളും നാട്ടുകാഴ്ചകളില്‍ ഒരിക്കലും ഇടംപിടിക്കാത്ത ജന്തുജീവിതങ്ങളാണ്.പടര്‍ന്നിരച്ച വള്ളിച്ചെടികള്‍ക്ക് പ്രായം ഏറെയാണ്.മരച്ചില്ലയിലെ ഓര്‍ക്കിഡുകള്‍ക്ക് അപൂര്‍വ്വ ചാരുത.കാട്ടുമൈനയും ചോലക്കുരുവിയും ഇടയ്ക്കെപ്പോഴോ ചിറകു വീശി.മിന്നല്‍ പോലെ പാഞ്ഞ ഒരു കുരങ്ങനെ പിന്നെയെങ്ങും കണ്ടില്ല.കാട്ടു കനികളുടെ കുറവാകാം കാരണം.

       കിഴക്കുമലയിലെത്തുമ്പോള്‍ സൂര്യന്‍ ഉച്ചിയില്‍.കുടിവെള്ളം എല്ലാവരും കുടം പോലെ കമിഴ്ത്തി.മലനിരകളെ മുത്തമിടുന്ന മേഘങ്ങള്‍.ദൂരെ നെയ്യാര്‍ തടാകം.വിദൂരതയില്‍ അനന്തപുരിയിലെ തല ഉയര്‍ത്തിയ മാളികകള്‍.

       മുന്നോട്ടുള്ള വഴികഠിനം.തിരികെ അരുവിയും ചതുപ്പും കണ്ട് കാടിറക്കം.അരുവി വെറും നീര്‍ച്ചാലായി.കാലാവസ്ഥ കാടിനെ വറുത്തെടുക്കുന്നുണ്ട്.ചതുപ്പില്‍ ആനയിറങ്ങിയതായി ഗൈഡിന് ഫോണ്‍.അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ വനയാത്രയില്‍ കൗതുകം തരുന്നവയാണ്,പക്ഷെ അപകടകരവും.ആനക്കൂട്ടങ്ങളെ കണ്ട് പിന്തിരിയുകയാണ് നല്ലത്.

      പിന്‍ നടത്തം.കാട്ടില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പതിപ്പിച്ച് കാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം അവിടെ നിന്നെടുത്ത് ഞങ്ങള്‍ കാടിറങ്ങി.






 
 








മാതൃഭൂമി

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഗാന്ധിജയന്തി


ഗാന്ധി സ്മൃതിയില്‍ നെടുവേലിയില്‍ ഗാന്ധിജയന്തി
പതിവ് തെറ്റാതെ നെടുവേലിയിലെ കുട്ടികള്‍ ഗാന്ധി മുത്തച്ഛന്റെ സ്മരണ പുതുക്കി.സ്കൂളും പരിസരവും ശുചിയാക്കി. ക്ലാസ്സ് മുറികള്‍ കഴുകി വ‍ൃത്തിയാക്കി.
പിന്നെ എല്ലാരും ഒത്തു ചേര്‍ന്ന് കപ്പ പുഴുങ്ങി.ചമ്മന്തിയും കാന്താരിയും കൂട്ടി ഒരുമയുടെ നാട്ടുഭക്ഷണ കൂട്ടമൊരുങ്ങി ........ അതെ, ഗാന്ധി മുത്തച്ഛന്‍ ഓരോര്‍മയാണ് ..കാലത്തിന്റെ ,സ്നേഹത്തിന്റെ ,ഒരുമയുടെ .....വരും വര്‍ഷങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന വേറിട്ട മധുര സ്മൃതിയാണിത് .....