2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

പഠനയാത്ര



മരങ്ങളെയും ചെടികളെയും തേടി
                                                                                                  പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡണ്‍




മരങ്ങളെയും ചെടികളെയും തേടി


2016, ഫെബ്രുവരി 24, ബുധനാഴ്‌ച

ഓര്‍മ്മ മരം



                                 ഓര്‍മ്മ മരം

ഈ അദ്ധ്യയന വര്‍ഷം (2015-16) പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന നെടുവേലിയിലെ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ ഓര്‍മ്മ മരം' നടുന്നു.

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ശേഖരം



              പഴമയില്‍ നിന്ന്  


നെടുവേലിസ്കൂളിന്റെ മൂന്നു നിലകെട്ടിടത്തിന്റെ ശിലാസ്ഥാപന
 നോട്ടീസ് 14/02/1977 -ല്‍




(സ്കൂള്‍ സ്ഥാപകന്‍ മുന്‍ എം.എല്‍.എ ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ളയുടെ ശേഖരത്തില്‍ നിന്ന് ലഭിച്ചത് )

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

സ്‌കൂള്‍ വാര്‍ഷികം 2015-16

നെടുവേലി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ബഹു. ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി ഉദ്‌ഘാടനം ചെയ്‌തു.ചടങ്ങില്‍ സ്‌കൂള്‍ സ്ഥാപകനും മുന്‍ എം.എല്‍.എ യുമായിരുന്ന കെ.ജി കുഞ്ഞുകൃഷ്‌ണപിള്ളയെയും സ്‌പോര്‍ട്‌സ്‌ യുവജനകാര്യ ഡെപ്യൂട്ടി ഡയറക്‌ടര്‍ നജ്‌മുദ്ദിനെയും സ്‌പീക്കര്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.ഐ.ടി മേളയില്‍ തുടര്‍ച്ചയായി ഏഴാം തവണയും സ്‌കൂളിന്‌ ഓവറോള്‍ നേടുന്നതിന്‌ നേതൃത്ത്വം വഹിച്ച അദ്ധ്യാപിക എസ്‌.മീരയ്‌ക്ക്‌ ഉപഹാരം നല്‍കി അനുമോദിച്ചു.ദേശീയ,സംസ്ഥാന കായിക താരങ്ങള്‍ക്കും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയവര്‍ക്കും ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ്‌ കമ്മിറ്റി ചെയര്‍മാന്‌ രഞ്‌ജിത്‌ ഉപഹാരങ്ങളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്‌തു.പി.ടി.എ പ്രസിഡന്റ്‌ ഗോപിപ്പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത്‌ അംഗങ്ങളായ സന്ധ്യ,നജുമ,എസ്‌.എം.സി ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.പ്രിന്‍സിപ്പാള്‍ എം.ഷെറീന സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്സ്‌ ജയശ്രീ നന്ദിയും പറഞ്ഞു.തുടര്‍ന്ന്‌ കുട്ടികള്‍ കലോത്സവ വേദിയില്‍ സമ്മാനാര്‍ഹമായ ഇനങ്ങള്‍ അവതരിപ്പിച്ചു.