2018, ജൂൺ 26, ചൊവ്വാഴ്ച

ലഹരി വിരുദ്ധ ദിനാചരണം


       നെടുവേലി സ്കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം 
                                ( ജൂണ്‍26 -2018 )


 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സ്കളില്‍ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ദിനാചരണം ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം,ലഹരിക്കെതിരെ പ്രതിജ്ഞ എന്നിവയും നടന്നു.അവാര്‍ഡ് നേടിയ എക്സൈസ് പ്രിവന്റീവ് ഓഫീസറും എസ്.എം.സി ചെയര്‍മാനുമായ ശ്രീ.എച്ച് ഷിജിയെ ചടങ്ങില്‍ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.വട്ടപ്പാറ സബ്ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ,എസ്.എം.സി ചെയര്‍മാന്‍ ഷിജി,ഹെ‍ഡ്മിസ്ട്രസ്സ് കെ.ജയശ്രീ,കൃഷ്ണകാന്ത് എന്നിവര്‍ സംസാരിച്ചു.സ്ററുഡന്റ് പോലീസും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.






2018, ജൂൺ 21, വ്യാഴാഴ്‌ച

യോഗദിനം

                                 
                                       യോഗദിനം


അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ യോഗാചാര്യന്‍ സഞ്ജിത് കുട്ടികള്‍ക്ക് യോഗ പരീശീലനം നല്‍കി.പി.ടി.എ പ്രസിഡന്റ് വി.എസ് ചിത്രലേഖ ഉദ്ഘാടനം നിര്‍വഹിച്ചു



 

2018, ജൂൺ 19, ചൊവ്വാഴ്ച

വായന ദിനം

പുസ്തക ദീപമൊരുക്കി 
നെടുവേലി സ്കൂളില്‍ വായന ദിനം 
 (2018) ജൂണ്‍

 വായന ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ പുസ്തക ദീപം പരിപാടി ഉദ്ഘാടനം ചെയ്തു. പി.എന്‍ പണിക്കര്‍ സ്മരണയുടെ ഇരുപത്തിമൂന്നു വര്‍ഷങ്ങളെ പ്രതീകമാക്കി മലയാളത്തിലെ ശ്രദ്ധേയമായ ഇരുപത്തിമുന്നു പുതിയ കൃതികളെ കുട്ടികള്‍ പരിചയപ്പെടുത്തി.നെടുവേലി സ്കൂളില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചുവരുന്ന പക്ഷിക്കൂട്ടം ലിറ്റില്‍ മാസികയുടെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനവും നടന്നു. ഉദ്ഘാടനവും പ്രകാശനവും പബ്ലിക് റിലേഷന്‍ ആന്‍റ് ഇന്‍ഫര്‍
മേഷന്‍ ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ സലിന്‍ മാങ്കുഴി നിര്‍വഹിച്ചു.പുസ്തക പ്രദര്‍ശനം,പുസ്തകാസ്വാദനം,സാഹിത്യ ക്വിസ്സ് തുടങ്ങിയ പരിപാടികള്‍ വായനവാരാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടക്കും. വൈസ് പ്രസിഡന്റ് രാജസുതന്‍,മദര്‍ പി.ടി.എ പ്രസിഡന്റ് ദീപ,ഹെ‍ഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാള്‍ അനിതകുമാരി, വിനോദ്കുമാര്‍,സ്റ്റാഫ് സെക്രട്ടറി ബിന്ദു എന്നിവര്‍ സംസാരിച്ചു.
 





2018, ജൂൺ 15, വെള്ളിയാഴ്‌ച

ഒ.ആര്‍.സി

                .ആര്‍.സി ബോധവല്‍ക്കരണവും 
          എട്ടാം ക്ലാസ്സ് പി.റ്റി.എ യും (2018)


ഈ അദ്ധ്യയന വര്‍ഷം പുതുതായി പ്രവേശിച്ച എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളുടെ യോഗം ജൂണ്‍ 12 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നടന്നു. കുട്ടികളുടെ പഠന- പരിപാലന കാര്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ വീഡിയോ (.ആര്‍.സി ബോധവല്‍ക്കരണം) പ്രദര്‍ശനവും നടന്നു.







2018, ജൂൺ 8, വെള്ളിയാഴ്‌ച

യോഗം

     
         വിജയത്തിനു മികവൊരുക്കാന്‍ 
       രക്ഷാകര്‍ത്താക്കളുമായിഒരു സംവാദം (2018 ജൂണ്‍)


 അടുത്ത അദ്ധ്യയന വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷഎഴുതുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ യോഗം ജൂണ്‍ ഏഴാം തീയതി വൈകുന്നേരം 3 മണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഒരു വര്‍ഷത്തെ സ്കൂള്‍ അക്കാദമിക് പ്ലാന്‍ (പത്താം ക്ലാസ്സ്)
വിശദമായി അവതരിപ്പിച്ചു,രക്ഷാകര്‍ത്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കി.യോഗത്തില്‍ 98 പേര്‍ പങ്കെടുത്തു.

  


ലിറ്റില്‍ കൈറ്റ്സ്


നെടുവേലി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം (2018 ജൂണ്‍)

നെടുവേലി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ജൂണ്‍ ഏഴാം തീയതി വ്യാഴാഴ്ച.റ്റി@സ്കൂള്‍ മുന്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ.സുരേഷ്ബാബു നിര്‍വഹിച്ചു.സീനിയര്‍ അദ്ധ്യാപകന്‍ ജോസ്.ഡി സുജീവ്,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,നിഖില്‍ കെ.എസ് എന്നിവര്‍ പങ്കെടുത്തു.
ലിറ്റില്‍ കൈറ്റ്സ് ട്രെയിനിങ്ങിന്റെ വിവിധ മേഖലകള്‍ മീര ടീച്ചര്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4.30 ന് അവസാനിച്ചു.




2018, ജൂൺ 5, ചൊവ്വാഴ്ച

പരിസ്ഥിതി ദിനം


              നെടുവേലി സര്‍ക്കാര്‍ സ്കൂളില്‍ 
                 പരിസ്ഥിതി ദിനാഘോഷം

 പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നെടുവേലി സ്കൂളില്‍ മാതൃഭൂമി സീഡിന് തുടക്കമായി.ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.വെമ്പായം കൃഷിഭവനുമായി സഹകരിച്ച് സ്കൂള്‍ കൃഷിത്തോട്ടം പരിപാടി,എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം എന്നീ പരിപാടികള്‍ക്കും തുടക്കം കുറിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ ഷിജി,പ്രിന്‍സിപ്പാള്‍ അനിതകുമാരി,കൃഷിഓഫീസര്‍ രഞ്‍ജിത്,നജുമ,ഷമീര്‍,ഹെഡ്മിസ്ട്രസ്സ് ജയശ്രീ എന്നിവര്‍ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ അജിത്കുമാര്‍,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്.ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങളും ദിനോഘാഷത്തില്‍ പങ്കാളികളായി.