2018 ജൂൺ 3, ഞായറാഴ്‌ച

പ്രവേശനോത്സവം 2018

                     
                            പ്രവേശനോത്സവം 2018



നെടുവേലി സ്കൂളില്‍ പുതിയ കൂട്ടുകാര്‍ക്കൊപ്പം മഴയും വന്നെത്തിയ പുതുവര്‍ഷത്തെ പ്രവേശനോത്സവം.അതിഥി സിനിമാ സീരിയല്‍ താരംതാരം രമേഷ് വലിയവിള.
കുട്ടികള്‍ നിര്‍മിച്ച ഗാന്ധിജി കണ്ട വേറ്റിനാട് എന്ന ഡോക്യുമെന്ററി സി.ഡിയുടെ പ്രകാശനവും നടന്നു.
എല്ലാ കുട്ടികള്‍ക്കും വായനക്കളരിയുടെ അകത്തളങ്ങളില്‍ സ്വാഗതമേകി ബാലരമ,തത്തമ്മ എന്നീ മാസികകള്‍ നല്‍കി.
ഒപ്പം പുതിയ സ്കൂളിന്റെ മധുരവും.പി.ടി.എ വൈസ്പ്രസിഡന്റ് രാജസുതന്‍ അദ്ധ്യക്ഷനായി.
മദര്‍ പി.റ്റി.എ പ്രസിഡന്റ് ദീപ,സീനിയര്‍ അദ്ധ്യാപകന്‍ ജോസ് ഡി സുജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ സ്വാഗതവും നിഖില്‍ കെ.എസ് നന്ദിയും പറഞ്ഞു.















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ