2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

നെടുവേലി സ്‌കൂള്‍: ചരിത്രവും വര്‍ത്തമാനവും
1976 ജൂണ്‍ ഒന്നിനാണ്‌ തിരുവനന്തപുരം ജില്ലയിലെ വെമ്പായം ഗ്രാമപഞ്ചായത്തില്‍ നെടുവേലി എന്ന ഗ്രാമപ്രദേശത്ത്‌ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം പ്രവര്‍ത്തിച്ചു തുടങ്ങിയത്‌.മുന്‍ എം.എല്‍.എ കെ.ജി.കുഞ്ഞുകൃഷ്‌ണപിള്ളയുടെയും അര്‍പ്പണബോധമുള്ള ഒരു കൂട്ടം വ്യക്തികളുടെയും ശ്രമഫലമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന്‌ ഹയര്‍സെക്കണ്ടറി വിദ്യാലയമാണ്‌. 2008 ,2009 വര്‍ഷങ്ങളില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ 100 ശതമാനം കുട്ടികളെയും ഉപരിപഠനത്തിന്‌ അര്‍ഹമാക്കിയ ഈ സ്‌കൂളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുന്നു.അക്കാദമിക്‌ നേട്ടങ്ങള്‍ക്കൊപ്പം കായികരംഗത്തും സ്‌കൂള്‍ മികവ്‌ പ്രകടിപ്പിക്കുന്നു.സ്‌കൂളിലെ മുന്‍ കായികാദ്ധ്യാപകന്‍ അബ്ദുള്‍സലാമിന്‌ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.