2019, ജൂൺ 29, ശനിയാഴ്‌ച

പക്ഷിക്കൂട്ടം

           
       പക്ഷിക്കൂട്ടം ഡിജിറ്റല്‍മാസിക
                    ജൂണ്‍ 2019


2019, ജൂൺ 26, ബുധനാഴ്‌ച

ലഹരി വിരുദ്ധ റാലി

                   
            നെടുവേലി സ്കൂളിൽ ലഹരി വിരുദ്ധ റാലി

 
ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി സ്കൂൾ ' ലഹരി മരണമാണ് ' എന്ന സന്ദേശമുയർത്തി റാലി സംഘടിപ്പിച്ചു. വട്ടപ്പാറ സി.ഐ ബിജുലാൽ റാലി ഫളാഗ് ഓഫ് ചെയ്തു. നെടുവേലി മുതൽ കന്യാകുളങ്ങര ജംഗ്ഷൻ വരെ കുട്ടികൾ സന്ദേശ ബോർഡുകളുമായി സഞ്ചരിച്ചു.സ്റ്റുഡന്റ് പോലീസും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.








2019, ജൂൺ 24, തിങ്കളാഴ്‌ച

ക്വിസ്സ് 2019


  
                   ഒളിമ്പിക്സ് ക്വിസ്സ് 2019





നെടുവേലി സ്കൂളില്‍ സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഒളിമ്പിക്സ് ക്വിസ്സ്. കണ്‍വീനര്‍ ഒ.ബിന്ദു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.

2019, ജൂൺ 21, വെള്ളിയാഴ്‌ച

യോഗ

                                      
                              യോഗാ ദിനം

പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവി കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.








പത്രം


വായന ദിനത്തോടനുബന്ധിച്ച് മലയാള മനോരമ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പത്രം സൗജന്യമായി നല്‍കി.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു.



പുസ്തക പ്രദര്‍ശനം


                                      പുസ്തക പ്രദര്‍ശനം

വായന വാരാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ ലൈബ്രറി സംഘടിപ്പിച്ച
പുസ്തക പ്രദര്‍ശനം












2019, ജൂൺ 19, ബുധനാഴ്‌ച

വായനദിനം

      
       മുന്‍ എഡിറ്റര്‍മാരുടെ സംഗമത്തില്‍ 
        പക്ഷിക്കൂട്ടത്തിന് പത്താം പിറന്നാള്‍






നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മുഖമുദ്രയായ പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനം വായനദിനത്തില്‍ നടന്നു.വിശിഷ്ടാതിഥികളായെത്തി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് കഴിഞ്ഞ പത്ത് വര്‍ഷം മാസികയുടെ എഡിറ്റര്‍മാരായിരുന്ന പത്ത് പൂര്‍വവിദ്യാര്‍ത്ഥികള്‍. ഉപരിപഠന മേഖലയില്‍ വിവിധ കലാലയങ്ങളിലെ പഠനത്തിരക്കുകള്‍ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട പക്ഷിക്കൂട്ടത്തിന്റെ കിളിയൊച്ച അവര്‍ ഇന്നും കാതോര്‍ക്കുന്നു.കഥയും കവിതയും ലേഖനവും ചിന്താവിഷയവും പുസ്തക നിരൂപണവും എഴുതിയും കൂട്ടുകാരെക്കൊണ്ട് എഴുതിച്ചും എഡിറ്റും ‍ടൈപ്പും ചെയ്ത് പത്തു വര്‍ഷം ലിറ്റില്‍ മാസികയെ വളര്‍ത്തിയവര്‍ ഒത്തു ചേര്‍ന്നത് വായനദിനത്തിലെ അക്ഷര വെളിച്ചത്തിന് തിളക്കം കൂട്ടി. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പരിമിതികളെ മറി കടന്നുകൊണ്ട് ജൂണ്‍മുതല്‍ ജനുവരി വരെ പത്തു വര്‍ഷമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന സാഹിതീ സപര്യയാണിത്.ഇപ്പോള്‍ ഡിജിറ്റല്‍ മാസികാ രൂപത്തിലും ഈ മാസിക ബ്ലോഗില്‍ വായിക്കാം.എസ്.എം.സി ചെയര്‍മാന്‍ ഷിജി,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകന്‍ ജോസ്.ഡി സുജീവ് പൂര്‍വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിക്,അര്‍ച്ചന,വൈഷ്ണ,ആതിര,അശ്വതി,മിഥുന,സ്നേഹ എന്നിവര്‍ സംസാരിച്ചു.യുവ കവി എ.ആര്‍ പെരുംകൂര്‍ കവിയരങ്ങില്‍ സ്വന്തം കവിത അവതരിപ്പിച്ചു. ആദിത്യനാഥ് നന്ദി പറഞ്ഞു.






2019, ജൂൺ 14, വെള്ളിയാഴ്‌ച

ജൂനിയർ റെഡ്ക്രോസ്സ്

 
              നെടുവേലി സ്കൂളിൽ രക്തദാന 
          ബോധവൽക്കരണ ക്യാമ്പ്

ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.രക്തദാനം മഹാദാനമെന്ന സന്ദേശമുയർത്തി കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ അംഗം ആഫിയ ബോധവൽക്കരണ ക്ലാസ്സ് നൽകി.കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തി. നിരവധി കുട്ടികൾ രക്തദാന സമ്മതപത്രം ഒപ്പിട്ടു നൽകി. ജൂനിയർ റെഡ്ക്രോസ്സും മാതൃഭൂമി സീഡും എസ്.പി.സിയും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.എസ് മീര,നിഖിൽ കെ.എസ്,.ബിന്ദു,കൃഷ്ണകാന്ത് എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകി.