2016, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ദിനാചരണം




            
കര്‍ഷകര്‍ക്ക് ആദരം
               നെടുവേലി സ്കൂളില്‍ കര്‍ഷകരെ ആദരിച്ചു
കൃഷിപ്പാട്ടും വിതപ്പാട്ടും കൊയ്ത്തു പാട്ടും വായ്ത്താരി മേളമൊരുക്കി ചിങ്ങപ്പിറവി ദിനത്തില്‍ നെടുവേലി സ്കൂളിലെ സീഡ് അംഗങ്ങള്‍ കര്‍ഷകരെ ആദരിച്ചു.പച്ചക്കറി കൃഷിയിലും നേന്ത്രവാഴക്കൃഷിയിലും നൂറു മേനി വിളവൊരുക്കിയ കര്‍ഷകനായ മുന്‍ അദ്ധ്യാപകന്‍ ഹമീദ് മാഷിനെയും വനിതാ കര്‍ഷക ശ്രീമതി യുമാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.വിളവറിവും ചെടിയറിവും വിത്തറിവും പങ്കു വച്ച് സ്കൂള്‍ അങ്കണം നാട്ടറിവിന്റെ പാഠശാലയായി.കുട്ടികളുമായി കര്‍ഷകര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദം നടത്തി.കുട്ടികളുടെ ഗായക സംഘം ഓണപ്പാട്ടു പാടി കര്‍ഷകര്‍ക്ക് നന്ദി മൊഴിഞ്ഞു.പി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ള,ഹെഡ്മിസ്ട്രസ്സ് ജയശ്രീ,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു. സീഡ് കണ്‍വീനര്‍ ശ്രീഷ്മ നന്ദി പറഞ്ഞു.









2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ആദരം


സ്വാതന്ത്ര്യ ദിനത്തില്‍ നെടുവേലി സ്കൂളില്‍ 
സീഡിന്റെ  നന്മക്കൊരു പൊന്നാട 


    സ്വാതന്ത്ര്യ സ്മൃതികളും ദേശഭക്തി ഗാനവും അലയടിച്ച അന്തരീക്ഷത്തില്‍ ഭാരത നാടിന്റെ വീര ചരിതങ്ങള്‍ക്കൊപ്പം സ്വന്തം നാടിന്റെ നന്മയുടെ വെളിച്ചത്തെ നെടുവേലി സ്കൂളിലെ കുട്ടികള്‍ കണ്ടെത്തി ആദരിച്ചു.മുന്‍ സൈനികനും കിടക്കരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷകനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവകനായ കന്യാകുളങ്ങര സുകുമാരന്‍ നായരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.കിടക്ക രോഗികളുടെ ഉണങ്ങാത്ത മുറിവും വ്രണങ്ങളും യഥാസമയം കണ്ടെത്തി പരിചരിക്കാനും വൃദ്ധജനങ്ങള്‍ക്ക്
സാന്ത്വന നല്‍കാനും ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം പുതിയ തലമുറക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്. വൃദ്ധ ജനങ്ങളെ തെരുവില്‍ വലിച്ചെറിയുന്ന ഈ കാലത്താണ് മരുന്നും പരിചരണ വസ്തുക്കളുമായി സ്വയം കടന്നെത്തുന്ന സുകുമാരന്‍ നായര്‍ നന്മയുടെ വെളിച്ചം പകരുന്നത്. പരിസ്ഥിതി ക്ലബ്ബും സോഷ്യല്‍ സയന്‍സ് ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് നന്മക്കൊരു പൊന്നാട എന്ന സ്വാതന്ത്ര്യ ദിന പരിപാടി തയ്യാറാക്കിയത്. സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു,സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ എസ്.ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.




പ്രകാശനം



നെടുവേലി സ്കൂളിന്റെ  ഫീച്ചര്‍ പ്രകാശനം ചെയ്തു





മാധ്യമം പത്രത്തിലെ വെളിച്ചം പതിപ്പില്‍  നെടുവേലി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന ഫീച്ചറിന്റെ പ്രകാശനം മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ നൗഫല്‍ സ്കൂള്‍ അങ്കണത്തില്‍ വച്ച് നിര്‍വഹിച്ചു.



മാധ്യമം വെളിച്ചം 1
മാധ്യമം വെളിച്ചം 2



മാധ്യമം വെളിച്ചം 3
മാധ്യമം പത്രവാര്‍ത്ത














ദിനാചരണം

                                      സ്വാതന്ത്ര്യ ദിനാഘോഷം





നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ പി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ള ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ദേശഭക്തി ഗാനം അലയടിച്ച അന്തരീക്ഷത്തില്‍ സ്കൂള്‍ ബാന്റിന്റെ അകമ്പടിയോടെ സ്റ്റുഡന്റ് പോലീസ് അംഗങ്ങളും ജൂനിയര്‍ റെഡ്ക്രോസ്സും പതാക വന്ദനം നടത്തി. വിദ്യാര്‍ത്ഥികള്‍,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍ ,റോബിന്‍സ് രാജ് ,വട്ടപ്പാറ സബ് ഇന്‍സ്പെക്ടര്‍ എന്‍.ആര്‍ ജോസ് എന്നിവര്‍ സ്വാതന്ത്ര്യ ദിന സ്മൃതികള്‍ പങ്കു വച്ചു.സ്വാത
ന്ത്ര്യ ദിനത്തില്‍ നന്മയ്ക്കൊരാദരം എന്ന പരിപാടിയുടെ ഭാഗമായി മുന്‍ സൈനികനും കിടക്കരോഗികള്‍ക്ക് സാന്ത്വന ശുശ്രൂഷകനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവകനായ കന്യാകുളങ്ങര സുകുമാരന്‍ നായരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു
.പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി കുട്ടി പോലീസിന് സ്വാതന്ത്ര്യ ദിന സന്ദേശവും വിദഗ്ദ്ധ ക്ലാസ്സും നല്‍കി.സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരം നടത്തി.ഹെഡ്മിസ്ട്രസ്സ് കെ.ജയസ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ നൗഷാദ് നന്ദിയും പറഞ്ഞു.



2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ജൂനിയര്‍ റെഡ് ക്രോസ്സ്

ജനീവാ കണ്‍വന്‍ഷന്‍ ദിനം
കകകയുദ്ധമുഖങ്ങളില്‍ മുറിവേറ്റവന് സാന്ത്വനം
           ദൈന്യതയുടെ ചോരപ്പാടുകളില്‍ സ്നേഹത്തിന്റെ വിരല്‍സ്പര്‍ശം
           കാലത്തിന്റെ ക്രൂരമുഖത്തിനു മുന്നില്‍ കാരുണ്യത്തിന്റെ മനുഷ്യമുഖം ..........
                       സമാധാനത്തിന്റെ ഒരു  ദീപം  ഇവിടെ കൊളുത്തുന്നു
                               ലോകമെങ്ങും വെണ്മ പരക്കട്ടെ !!!!!
                       








2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഹിരോഷിമാദിനം

ഹിരോഷിമാ ദിനത്തില്‍ കുട്ടികളുടെ മനുഷ്യച്ചങ്ങല

ഇനിയൊരു യുദ്ധം നമുക്കു വേണ്ട
യുദ്ധത്തിനെതിരെ ഭാവി തലമുറയുടെ കൈകള്‍ കൂട്ടുചേരുന്നു
നാം ഒന്നാണ്,നമ്മള്‍ ഒന്നാണ് ,ലോകം ഒന്നാണ്
-ലോകാ സമസ്താ സുഖിനോ ഭവന്തു-


 

 














                   ഹിരോഷിമാദിനത്തില്‍ കുട്ടികളുടെ മനുഷ്യച്ചങ്ങല

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

സന്ദേശ റാലി




      നെടുവേലി സ്കൂള്‍ ഒളിമ്പിക്സ് സന്ദേശ റാലി നടത്തി
 






ഒളിമ്പിക്സ് ലോക സമാധാനത്തിന് എന്ന സന്ദേശവുമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സന്ദേശ റാലി നടത്തി.കന്യാകുളങ്ങര ജംങ്ഷനില്‍ നിന്നും തുടങ്ങിയ റാലി പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂള്‍ കായിക താരങ്ങളും, സ്റ്റുഡന്റ് പോലീസ് കേഡറ്റും ,ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങളും റാലിയില്‍ പങ്കെടുത്തു.സ്കൂള്‍ ബാന്റിന്റെ അകമ്പടിയോടെ ദീപശിഖയേന്തിയ കുട്ടികള്‍ കന്യാകുളങ്ങര കവല ചുറ്റി കുണ്ടയത്തു നട വഴി നെടുവേലിയിലെത്തി.റിയോ ഒളിമ്പിക്സ് ഉദ്ഘാടനവും ഹിരോഷിമാ ദിനവും റാലിയുടെ പ്രധാന സന്ദേശ ലക്ഷ്യങ്ങളായിരുന്നു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ള, കുട്ടിപോലീസ് സി.പി.ഒ കൃഷ്ണകാന്ത്,കായികാദ്ധ്യാപിക ഒ.ബിന്ദു എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.കായിക വിഭാഗവും,എസ്.പി.സി.യും പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിത്.സ്കൂളില്‍ നടന്ന യോഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടികളോട് സംവദിച്ചു.





    






     





മാതൃഭൂമി പത്രവാര്‍ത്ത


വിജയാഘോഷം


             നെടുവേലി സ്കൂളില്‍ വിജയാഘോഷം
    എസ്.എസ്.എല്‍.സി പരീക്ഷക്ക് അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടിയ നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എല്ലാ വിഷയത്തിനും എ-പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നെടുമങ്ങാട് എം.എല്‍.എ സി.ദിവാകരന്‍ നിര്‍വഹിച്ചു.വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എസ് .ചിത്രലേഖ ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. എസ്.പി.സി പദ്ധതി വിശദീകരണവും ആദ്യക്ലാസ്സും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ടി.അജിത്ത് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എല്‍ .സന്ധ്യ,പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി,വട്ടപ്പാറ സബ് ഇന്‍സ്പെക്ടര്‍ എന്‍.ആര്‍ ജോസ് ,പ്രിന്‍സിപ്പാള്‍ എം.ഷെറീന,പി.ടി.എ പ്രസിഡന്റ് ബി.എസ്.ഗോപിപ്പിള്ള,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ജൂനിയര്‍ റെഡ്ക്രോസ്സ്


  ജൂനിയര്‍ റെഡ്ക്രോസ്സ് പ്രതിജ്ഞാദിനം