2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

ശാസ്ത്രമേള

                  ശാസ്ത്രമേളയില്‍ നെടുവേലി സ്കൂളിന് 
            ഒന്‍പതാം തവണയും ഓവറാള്‍
സയന്‍സ്,പ്രവൃത്തിപരിചയം,.റ്റി,ഗണിതം എന്നിവയില്‍ ഓവറാല്‍ നേടി നെടുവേലി സ്കൂള്‍ വീണ്ടും മേളയില്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.






സിനിമ

              നെടുവേലി സ്കൂള്‍ സിനിമ നിര്‍മ്മിക്കുന്നു.


നെടുവേലി സ്കൂളിലെ ഫിലിം ക്ലബ്ബ് നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംങ് തുടങ്ങി.മൂന്നു ഷെഡ്യൂളുകളിലായി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സിനിമ ചിത്രീകരണം നടത്തുന്നത്.ഷൂട്ടിംങിനു മുമ്പ് വിദഗ്ദ്ദധരുമായി അഭിമുഖവും പ്രായോഗിക പരിശീലനവും ശില്‍പ്പശാലയും നടന്നു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഹമ്മദാണ് നായകവേഷം കൈകാര്യം ചെയ്യുന്നത്.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

ക്വിസ്സ്

                
         അക്ഷര മുറ്റം ക്വിസ്സില്‍ ധ്രുവന് ഒന്നാം സ്ഥാനം



കണിയാപുരം ഉപജില്ലാ അക്ഷരമുറ്റം ക്വിസ്സില്‍ നെടുവേലി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ധ്രുവന്‍ എസ്.ഡി (ഒന്‍പതാം ക്ലാസ്സ്) ഒന്നാം സ്ഥാനവും അഭിജിത്ത് (പത്താം ക്ലാസ്സ്) മൂന്നാം സ്ഥാനവും നേടി.

2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

കലോത്സവം

                                                   
                                                 സ്കൂള്‍ കലോത്സവം

2019, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഫോട്ടോ പ്രദർശനം

              നെടുവേലി സ്കൂളിൽ ഫോട്ടോ പ്രദർശനം

 
നെടുവേലി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ അച്യുത് പകർത്തിയ നാൽപ്പതോളം ഫോട്ടോകളുടെ പ്രദർശനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്. കേരളത്തിന്റെ ജൈവസമ്പത്തും പരിസ്ഥിതിയും പ്രകൃതി സൗന്ദര്യവും വിഷയമാക്കിയവയാണ് ഓരോ ചിത്രങ്ങളും. എല്ലാ വെള്ളിയാഴ്ചയും സ്കൂൾ സാഹിത്യ സമാജത്തിന്റെ ആഴ്ചവട്ടം പരിപാടി അരങ്ങേറുന്നുണ്ട്. കുട്ടികളുടെ കലാ സാഹിത്യ വാസനകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

















2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ഗാന്ധിജയന്തി

                    സ്വയം ഭക്ഷണമൊരുക്കി 
        നെടുവേലി സ്കൂളിൽ ഗാന്ധിജയന്തി

സ്കൂളും പരിസരവും വ്യത്തിയാക്കുക മാത്രമല്ല ഓരോ ക്ലാസ്സും സ്വന്തം ഭക്ഷണവുമൊരുക്കി നെടുവേലി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു.നാട്ടു വിഭവമായ കപ്പയും കാന്താരിച്ചമ്മന്തിയും ഇടിച്ചമ്മന്തിയും ഉള്ളിച്ചമ്മന്തിയും ഉൾപ്പെടെ ഒരോ ക്ലാസ്സിലെ കുട്ടികൾ സ്വന്തം അടുക്കള ഒരുക്കി.ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ 150 മൺ ചെരാതുകൾ കൊളുത്തി നന്മയുടെ മുത്തച്ഛന് പ്രണാമം അർപ്പിച്ചു.