2023, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

~അഭിനന്ദനങ്ങൾ~

              ഇ.എം.എസ് സാംസ്കാരിക സമിതി , ഇടുക്കും തല  സംഘടിപ്പിച്ച അച്യുതനുണ്ണി സ്മാരക ക്വിസ്സ് മത്സരത്തിൽ  നെടുവേലി ഗവ: HSS ഒന്നാം സ്ഥാനം  നേടി.ടീം അംഗങ്ങളായ പവിത്ര എസ്. മോഹനും അനിഷ്ക തൻവിക്കും അഭിനന്ദനങ്ങൾ. തുടർച്ചയായി മൂന്നാം തവണയാണ് ടീം നെടുവേലി  ട്രോഫി കരസ്ഥമാക്കുന്നത്.

 

 

                                        



2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

പക്ഷിക്കൂട്ടം സാഹിത്യ മാസിക



                                                സെപ്തംബർ  2023  ലക്കം

2023, സെപ്റ്റംബർ 19, ചൊവ്വാഴ്ച

അഭിനന്ദനങ്ങൾ

                                                           




നെടുവേലി ഗവ: HSS ലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി നിരഞ്ജന പി.എസ് എഴുതിയ കഥ 'ഭൂഗുരുത്വം'  ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. സാഹിത്യ സമാജം കൺവീനറും പക്ഷിക്കൂട്ടം സാഹിത്യ മാസികയുടെ എഡിറ്ററുമാണ് നിരഞ്ജന. മലയാളത്തിലെ പ്രമുഖ സാഹിത്യ വാരികയിൽ ഈ യുവ പ്രതിഭയുടെ കഥ പ്രസിദ്ധീകരിക്കുമ്പോൾ, ഒരു പൊതുവിദ്യാലയത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. സാഹിത്യ സമാജം ആഴ്ചവട്ടത്തിന്റെ അഭിനന്ദനങ്ങൾ.

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം

 

                                                














പുസ്തക പ്രദർശനം

                                            

                                                           പുസ്തക പ്രദർശനം

 

                                                  






 

 

2023, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

അഭിനന്ദനങ്ങൾ

                                                  ഡോ.വർഷ.എസ്.നായർ
നെടുവേലി സർക്കാർ വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിച്ച് 2010 -ൽ എല്ലാ വിഷയത്തിനും SSLC ക്ക് A+ നേടിയ വർഷ പഠനത്തിൽ മാത്രമല്ല കലോത്സവത്തിലും ശാസ്ത്രമേളകളിലും പ്രതിഭ തെളിയിച്ചു. ( നെടുവേലി സർക്കാർ ഹൈസ്കൂളിലെ ആദ്യ ഫുൾ A+ വാങ്ങിയ കുട്ടിയാണ് വർഷ ). മെഡിക്കൽ എൻട്രൻസ്സിൽ മെരിറ്റിൽ അഡ്മിഷൻ നേടി ചെന്നൈ മെഡിക്കൽ കോളേജിൽ നിന്നും MBBS ഉയർന്ന മാർക്കോട് കൂടി വിജയിച്ച ശേഷം ജനറൽ മെഡിസിൻ്റെ MDയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നു സംസ്ഥാനാടിസ്ഥാനത്തിൽ ഒന്നാം റാങ്കോട് കൂടി പാസായിരിക്കുന്നു. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഇത്ര ഉന്നതമായ വിജയം നേടിയെടുത്ത വർഷ നെടുവേലി എന്ന ഗ്രാമത്തിൻ്റെയും നെടുവേലി സർക്കാർ വിദ്യാലയത്തിന്റെയും അഭിമാനമാണ്. പഠനത്തിനിടയിലും നെടുവേലി സ്കൂളിലെ SPC ക്യാമ്പിൽ കുട്ടികൾക്ക് വിദഗ്ദ്ധ ക്ലാസ്സ് നയിക്കാൻ വർഷ സമയം കണ്ടെത്തിയിരുന്നു.നാടിൻ്റെ യാതനകളും വേദനകളും മനസ്സിലാക്കി വളർന്നു വന്നതിനാൽ ആരോഗ്യരംഗത്ത് ഒരു ജനകീയ മുഖമായി മാറാൻ ഡോ.വർഷയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. നെടുവേലി സ്കൂളിലെ മുൻ പി.റ്റി.എ പ്രസിഡന്റ് എം.കാർത്തികേയൻ നായരുടെ മകളാണ് വർഷ.എസ്.നായർ.


 

हिन्दी दिवस समारोह








 

2023, സെപ്റ്റംബർ 5, ചൊവ്വാഴ്ച

ലിറ്റിൽ കൈറ്റ്സ്

       സ്കൂൾ ക്യാമ്പ് 2023

                    LITTLE KITES 2022-2025 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 3 ന് നടന്നു