2016, ജൂലൈ 20, ബുധനാഴ്‌ച

സ്കൂള്‍ ഡയറി

                        സ്കൂള്‍ ഡയറി  2016

2016, ജൂലൈ 16, ശനിയാഴ്‌ച

വീഡിയോ കോണ്‍ഫറന്‍സ്


സ്മാര്‍ട്ട് ക്ലാസ്സില്‍ വീഡിയോ കോണ്‍ഫറന്‍സ് സ്മാര്‍ട്ടായി




സ്മാര്‍ട്ട് ക്ലാസ്സുകളെ സ്മാര്‍ട്ടാക്കുന്ന പഠന പരിശീലനത്തില്‍ നെടുവേലി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സില്‍ അറിവിന്റെ പുതിയ ജാലകം തുറന്ന് ടെക്ജന്‍സിയ ഐ.റ്റി സൊല്യൂഷന്‍സ് കടന്നു വന്നു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പിലാക്കിയ TACODI സോഫ്റ്റ് വെയറിലൂടെയാണ് കുട്ടികള്‍ക്ക് ക്ലാസ്സ് ലഭിച്ചത്.ചേര്‍ത്തലയിലെ ടെക്ജന്‍സിയ സ്റ്റുഡിയോയിലിരുന്ന് ശ്രീ.അഭിലാഷ് പത്താം ക്ലാസ്സിലെ HTML പാഠം കുട്ടികളുമായി പങ്കുവച്ചു.ആമുഖവും നേതൃത്വവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലിരുന്ന് ടെക്ജന്‍സിയ ചീഫ് ശ്രീ.റോയിയും ജില്ലാ പഞ്ചായത്ത് അംഗങ്ങളും.അകലങ്ങളിലെ അറിവനുഭവം ഹൃദയത്തിലേക്കു പകരുന്ന നവ്യാനുഭവം കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.എല്ലാ വിഷയങ്ങളുടെയും ശ്രദ്ധേയമായ പാഠഭാഗങ്ങള്‍ ഏറ്റവും മികവോടെ ഏറ്റുവാങ്ങാന്‍തയ്യാറെടുക്കുകയാണ്കുട്ടികള്‍.കാലത്തിനൊപ്പം നടക്കാന്‍ നെടുവേലിയുടെ കുട്ടികള്‍ തയ്യാറാണ്.






സ്മാര്‍ട്ട് റൂം നെടുവേലി ഗവ.എച്ച്.എസ്.എസ്












പ്രവൃത്തി പരിചയം

പ്രവൃത്തി പരിചയത്തിലൂടെ നെടുവേലിയിലെ കുട്ടികള്‍ 
ജീവിത പരിശീലനം നേടുന്നു



കുട്ടികള്‍ നിര്‍മ്മിച്ച ലോഷന്‍ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ടീച്ചര്‍ ഏറ്റുവാങ്ങുന്നു.
ശ്രീ.വിനയന്‍ സാറിന്റെ പരിശീലനത്തിലാണ് കുട്ടികള്‍ ഇരുപതോളം മേഖലകളില്‍ പരിശീലനം നേടുന്നത്.

2016, ജൂലൈ 11, തിങ്കളാഴ്‌ച

ജനസംഖ്യാ ദിനം





ജനസംഖ്യാ ദിനത്തില്‍ സംവാദമൊരുക്കി 
 നെടുവേലി സ്കൂള്‍



ലോകജനസംഖ്യാ ദിനത്തില്‍ ജനപ്പെരുപ്പം സൃഷ്ടിക്കുന്ന ആഗോളപ്രശ്നങ്ങളെക്കുറിച്ച് തുറന്ന സംവാദവുമായി നെടുവേലി സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു.
സാമൂഹ്യ,സാമ്പത്തിക,ആരോഗ്യ,പരിസ്ഥിതി മേഖലകളില്‍ ജനപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ എങ്ങനെ രാഷ്ട്രക്ഷേമത്തിന് ഗുണകരമാക്കാമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന മനുഷ്യസമൂഹം തന്നെ ഹരിതലോകം സൃഷ്ടിക്കാന്‍ ഒരു ചുടു മുന്നോട്ടു വച്ചാല്‍ മതിജനപ്പെരുപ്പം എങ്ങനെ ഗുണകരമാക്കാമെന്ന പ്രായോഗിക ചിന്തകള്‍ കുട്ടികല്‍ ഉന്നയിച്ചു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ സംവാദം ഉദ്ഘാടനം ചെയ്തു.കൃഷ്ണകാന്ത് ആര്‍.,എസ്.ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.സോഷ്യല്‍ സയന്‍സ് ക്ലബും മാതൃഭൂമി സീഡും സംയുക്തമായാണ്
 പരിപാടി സംഘടിപ്പിച്ചത്.


 

2016, ജൂലൈ 3, ഞായറാഴ്‌ച

ലഹരി വിരുദ്ധ ദിനം



 നെടുവേലി സ്കൂളില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ - ഡോക്യുമെന്ററി പ്രദര്‍ശനം








ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ലഹരി വിരുദ്ധ പരിപാടികള്‍ മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ശംഭുമോഹന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ അറുന്നൂറില്‍ പരം ലഹരി വിരുദ്ധ പോസ്റ്ററുകള്‍ സ്കൂള്‍ അസംബ്ലി ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി മുഴുവന്‍ കുട്ടികള്‍ക്കുമായി പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു.ലഹരിയ്ക്കെതിരെ ലേഖന മത്സരവും നടന്നു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്‍റ് ഗോപിപ്പിള്ള അദ്ധ്യക്ഷനായിരുന്നു.എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍ ആശംസാ പ്രസംഗം നടത്തി.ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ റോബിന്‍സ് രാജ് നന്ദി പറഞ്ഞു.സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.




















മാതൃഭൂമി പത്രവാര്‍ത്ത