2014, നവംബർ 19, ബുധനാഴ്‌ച

ഐ.റ്റി മേള

                                         തിരുവനന്തപുരംജില്ല
                        .റ്റി മേളയില്‍ നെടുവേലി സ്കൂള്‍ 
                     ഓവറോള്‍ ചാമ്പ്യന്‍
തിരുവനന്തപുരം റവന്യൂജില്ലാ ഐ.റ്റി മേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 19 പോയിന്‍റ് നേടി നെടുവേലി സര്‍ക്കാര്‍ വിദ്യാലയം ജില്ലയില്‍ ഒന്നാമതെത്തി.പ്രസന്റേഷന്‍,വെബ്പേജ്, പ്രോജക്ട് എന്നീ ഇനങ്ങളില്‍ മത്സരിച്ചാണ് ഓവറോള്‍ കരസ്ഥമാക്കിയത്.കണിയാപുരം ഉപജില്ലയില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഐ.റ്റി ഓവറോള്‍ നിലനിര്‍ത്തി വരുന്ന വിദ്യാലയമാണിത്.

സ്കൂള്‍ ഗെയിംസ്

സ്കൂള്‍ ഗെയിംസില്‍ നെടുവേലിയ്ക്ക് ഓവറോള്‍

കണിയാപുരം ഉപജില്ലാ സ്കൂള്‍ ഗെയിംസില്‍ 104 പോയിന്‍റ് നേടി നെടുവേലി സര്‍ക്കാര്‍ വിദ്യാലയം ഓവറോള്‍ ചാമ്പ്യനായി.ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ ക്രിക്കറ്റ്,ഖോഖോ,കബഡി (സീനിയര്‍),ഖോഖോ,(ജൂനിയര്‍) എന്നിവ
യില്‍ഒന്നാംസ്ഥാനവും ക്രിക്കറ്റ്,ഷട്ടില്‍, കബഡി, ബാള്‍ബാറ്റ്മിന്‍റണ്‍,(ജൂനിയര്‍)രണ്ടാംസ്ഥാനം, ലാണ്‍ടെന്നീസ്, ബാള്‍ബാറ്റ്മിന്‍റണ്‍, ഷട്ടില്‍ബാറ്റ്മിന്‍റണ്‍ (സീനിയര്‍) രണ്ടാംസ്ഥാനം, വോളീബാള്‍, ഹാന്‍ഡ്ബാള്‍(സീനിയര്‍) എന്നിവയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ വിദ്യാലയം ഒന്നാമതെത്തിയത്.മൂന്നാം തവണയാണ് നെടുവേലി സ്കൂള്‍ ഓവറോള്‍ ചാമ്പ്യനാകുന്നത്.വിജയികളില്‍ 20 കുട്ടികള്‍ സംസ്ഥാനതല മത്സരത്തിലേയ്ക്കും 7 കുട്ടികള്‍ ദേശീയതലമത്സരത്തിലേയ്ക്കും പങ്കെടുക്കാന്‍ അര്‍ഹത നേടി. സ്കൂളില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എസ് രാജു,ബ്ലോക്ക് മെമ്പര്‍ ലതാകുമാരി,ബീനാഅജിത്,വാര്‍ഡ് മെമ്പര്‍ ഗോപിപ്പിള്ള,പി.ടി.എ പ്രസിഡന്‍റ് കാര്‍ത്തികേയന്‍ നായര്‍,എസ്.എം.സി ചെയര്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെയും കായികാദ്ധ്യാപിക ബിന്ദുടീച്ചറിനെയും പ്രത്യേകം അഭിനന്ദിച്ചു.

2014, നവംബർ 18, ചൊവ്വാഴ്ച

ശാസ്‌ത്രമേള

ശാസ്‌ത്ര, ഗണിത,ഐ.ടി ഓവറോള്‍ നെടുവേലിക്ക്‌ 
സയന്‍സ് ഓവറോള്‍

നെടുവേലി:- ഉപജില്ലാ ഐ.ടി മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നെടുവേലി ഗവ.എച്ച്‌.എസ്‌.എസ്‌ തുടര്‍ച്ചയായി ആറാം തവണയും ഒന്നാം സ്ഥാനം നേടി.സയന്‍സ്‌,ഐ.ടി,ഗണിതം എന്നിവയ്‌ക്ക്‌ ഓവറാള്‍ ഒന്നാം സ്ഥാനവും ലഭിച്ചു.ആകെയുള്ള അഞ്ചിനങ്ങളില്‍ മൂന്നിലും ഒന്നാം സ്ഥാനം നേടിയാണ്‌ നെടുവേലി സ്‌കൂള്‍ ഐ.ടിയില്‍ മികച്ച വിജയം നേടിയത്‌.തുടര്‍ച്ചയായി അഞ്ചാം തവണയാണ്‌ സ്‌കൂള്‍ ഓവറോള്‍ കരസ്ഥമാക്കുന്നത്‌.ജില്ലാ മേളയില്‍ 19 പോയിന്റുകളോടെ ജില്ലയിലെ ഒന്നാമത്തെ സ്‌കൂളായി നെടുവേലി.പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നെടുവേലി രണ്ടാം സ്ഥാനം നേടി.തത്സമയ മത്സരത്തിലും പ്രദര്‍ശനത്തിലും മികച്ച പ്രകടനത്തോടെയാണ്‌സ്‌കൂള്‍ഒന്നാമതെത്തിയത്‌.ഗണിതശാസ്‌ത്രമേളയില്‍ഹൈസ്‌ക്കൂള്‍വിഭാഗംഓവറാള്‍ഒന്നാംസ്ഥാനംനേടി..മൂന്ന്‌ഒന്നാം
സ്ഥാനവുംഒരുരണ്ടാംസ്ഥാനവുംനേടിയാണ്‌സ്‌കൂള്‍രണ്ടാമതെത്തിയത്‌.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.ശാസ്‌ത്രമേളയില്‍ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും ഒന്നാംസ്ഥാനത്തോടെസ്‌കൂള്‍ഓവറാള്‍ചാമ്പ്യനായി. 

ഗണിതം ഓവറോള്‍



പ്രവൃത്തി പരിചയം

പത്രവാര്‍ത്ത

2014, നവംബർ 15, ശനിയാഴ്‌ച

സെമിനാര്‍

നെടുവേലി സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ  സെമിനാര്‍


ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും പരിപാലനവും വീടുകളില്‍ നിന്ന് തുടങ്ങാനും വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കാനും എനര്‍ജി മാനേജ്മെന്റ് കേരളയുടെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ നടന്നു.മാതൃഭൂമി സീഡിന്റെയും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖശാസ്ത്ര പ്രവര്‍ത്തകന്‍ സുനില്‍ബാബു ഊര്‍ജ്ജസംരക്ഷണ ക്ലാസ്സ് നയിച്ചു.ഹെഡ്മിസ്ട്രസ്സ് ജയശ്രീ,ക്ലബ്ബ് കണ്‍വീനര്‍ പി.എസ് ജ്യോതിസ്സ്, സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.
പത്രവാര്‍ത്ത

2014, നവംബർ 2, ഞായറാഴ്‌ച

പരിസ്ഥിതി യാത്ര

കാവിലേയ്ക്കൊരു സ്നേഹയാത്ര


നാട്ടുപാതകള്‍ പോലും നഗരങ്ങളിലേയ്ക്കു കുതിക്കുമ്പോള്‍ തണലിന്റെ മരക്കൂട്ടങ്ങളും നീര്‍ച്ചോലയും അരുവികളും ഒരു ഗ്രാമത്തിന്റെ പൈതൃകമായിത്തീരുന്നു.വേറ്റിനാട് ഉള്ളൂര്‍ക്കോണം ശക്തിപുരം കാവ് അപൂര്‍വ വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ചെടിപ്പടര്‍പ്പുകളുടെയും ഒരു കലവറയാണ്.നൂറ്റാണ്ട് പഴക്കമുള്ള ചെറിയൊരമ്പലം.വശങ്ങളിലെ പാറകളെ തഴുകി മനോഹരമായ അരുവി.മനുഷ്യസ്പര്‍ശം പരിക്കേല്‍പ്പിക്കാത്ത കാവിലെ ജൈവപരിസരം.
    കാവറിയാന്‍,കാവിന്റെ ശാസ്ത്രമറിയാന്‍,കാവിന്റെ പരിസ്ഥിതി മൂല്യം കുട്ടികളിലും സമൂഹത്തിലുമെത്തിയ്ക്കാന്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും ഉള്ളൂര്‍ക്കോണം റസിഡന്‍സ് അസോസിയേഷനും സംയുക്തമായി 'കാവിലേയ്ക്കൊരു സ്നേഹയാത്ര' എന്ന പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി നടത്തി.wwf india യുടെ കേരള റിസോഴ്സ് സെല്‍ വിദ്യാഭ്യാസ ഓഫീസര്‍ എ.കെ ശിവകുമാര്‍ കാവുകളുടെ ജൈവസമ്പത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജയശ്രീ,അദ്ധ്യാപകരായ റോബിന്‍സ് രാജ്,കൃഷ്ണകാന്ത്,വിനോദ് എന്നിവരും മുപ്പത് കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ബിന്ദു ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






 
 

മാതൃഭൂമി പത്രവാര്‍ത്ത

അഭിമുഖം

ഡോ. ജ്യോതിദേവുമായി ഒരു കൂടിക്കാഴ്ച
ജീവിതശൈലീരോഗങ്ങളക്കുറിച്ച് അന്തര്‍ദ്ദേശീയ തലത്തില്‍ ഗവേഷണവും ചികിത്സയും നടത്തുന്ന ഡോ. ജ്യോതിദേവുമായി നെടുവേലി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വൈഷ്ണ കൂടിക്കാഴ്ച നടത്തി.സ്കൂള്‍ ഐ.ടി ക്ലബ്ബ് തയ്യാറാക്കുന്ന പഠനപ്രോജക്ടിന്റെ ഭാഗമായാണ് തിരുവനന്തപുരം മുടവന്‍മുഗളിലെ ആശുപത്രി സന്ദര്‍ശിച്ചത്. ജീവിതശൈലിയിലെ പിഴവുകള്‍ ഈ കാലഘട്ടത്തിന്റെ രോഗാതുരമായ അവസ്ഥയാണ്.പ്രമേഹം,കൊളസ്ട്രോള്‍,രക്തസമ്മര്‍ദ്ദം എന്നിവ ഈ നൂറ്റാണ്ടിന്റെ കൊലയാളികളാണ്.ഈ രോഗങ്ങള്‍ക്കെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വളര്‍ത്തുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.


ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തില്‍ ഒരു നാടന്‍ ഭക്ഷണമേള
ഗാന്ധി സ്‌മൃതിയില്‍ പരിസരശുചിത്വവും സമൂഹനന്മയും ലക്ഷ്യമാക്കി ഒക്‌ടോബര്‍ 2 നു നെടുവേലി സ്‌കൂളിലെ കുട്ടികള്‍ ഒത്തുചേര്‍ന്നു.ഒന്‍പതു ഡിവിഷനുകള്‍ ഒന്‍പതു യൂണിറ്റായി സ്‌കൂള്‍ പരിസരം വൃത്തിയാക്കി.സ്‌കൂള്‍ മുറ്റത്ത്‌ വീണ്ടും പുതിയ ചെടിക്കൂട്ടങ്ങളെത്തി.മഴവെള്ള സംഭരണിക്കു ചുറ്റും ഉന്മേഷത്തോടെ വളരുന്ന ഇലച്ചെടികളെ കോതിയൊരുക്കി.ഔഷധത്തോട്ടം കളവിമുക്തമാക്കി.ഓഫിസും ലാബും ലൈബ്രറിയുംകളിസ്ഥലവും കൂട്ടുകാരും അദ്ധ്യാപകരും ഒത്തുചേര്‍ന്നു വൃത്തിയാക്കി.ഇതോടൊപ്പം ഓരോ ക്ലാസ്സിലേയും കുറച്ചു കുട്ടികള്‍ അവരവര്‍ക്കായുള്ള ഭക്ഷണമൊരുക്കുകയായിരുന്നു.തണല്‍മരത്തിനു ചുവട്ടില്‍ കലങ്ങളും പാത്രങ്ങളും നിരത്തി കപ്പയും കറിയും പാകം ചെയ്യുന്ന കൊച്ചു മിടുക്കന്മാരും മിടുക്കികളും പാചകത്തിന്റെ പുതിയ രസതന്ത്രം അദ്ധ്യാപകര്‍ക്കു കൂടി പകര്‍ന്നു നല്‍കി.നാടന്‍ ഭക്ഷണമായ കപ്പ പുഴുങ്ങിയതും തേങ്ങാ ചമ്മന്തി,കാന്താരി ചമ്മന്തി,വിവിധതരം അച്ചാറുകള്‍,വെളുത്തുള്ളി ചമ്മന്തി എന്നിങ്ങനെ നാടന്‍ കറികളുമായി നാവിന്‌ വിരുന്നൂട്ടി.നാട്ടു വിഭവങ്ങളും നാടന്‍ കൃഷിരീതികളും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ തനിമയാര്‍ന്ന നല്ല ഭക്ഷണം എന്ന ലക്ഷ്യമായിരുന്നു കുട്ടികളുടേത്‌.കുട്ടികളില്‍ സ്വാശ്രയബോധവും സ്വയം പര്യാപ്‌തതയും വളര്‍ത്തുകയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഓണാഘോഷം

നിപ്പകിട്ടിന്റെ ണാഘോഷം  

നെടുവേലി സ്‌കൂളിലെ ഓണാഘോഷപരിപാടികള്‍ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും ആഘോഷമായി മാറി.അത്തപ്പൂക്കള മത്സരത്തില്‍ പത്ത്‌.സിയും ഒന്‍പത്‌.സി യും പത്ത്‌.ബി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.കലമടി,കരണ്ടിയും നാരങ്ങയും കസേരകളി.സൈക്കിള്‍ സ്ലോറൈസ്‌ എന്നിവ ഓണാഘോഷത്തിന്‌ പൊലിമ കൂട്ടി.പി.ടി.എയും മാതൃസമിതിയും സജീവമായി ഓണസദ്യക്ക്‌ ചുക്കാന്‍ പിടിച്ചു.ഓണവിഭവങ്ങള്‍ വിളമ്പി മലയാളിയുടെ ഓണമാധുര്യത്തിന്‌ സ്‌കൂളും ഒരുങ്ങി.ഓണപ്പാട്ടിന്റെയും മാവേലി വേഷത്തിന്റെയും അകമ്പടിയില്‍ ഒരു നന്മയുടെ പൂക്കാലത്തിന്‌ സ്‌കൂള്‍ വേദിയായി.

ഇലക്ഷന്‍

സ്‌കൂള്‍ ഇലക്ഷന്‍ ഇലക്‌ട്രാണിക്‌ മെഷീനിലൂടെ
 
പുതുമയുള്ള തനത്‌ പ്രവര്‍ത്തനങ്ങളാണ്‌ നെടുവേലി സ്‌കൂളിന്റെ എന്നത്തെയും മികവുകള്‍.സ്‌കൂള്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ പാര്‍ലമെന്ററി ജനാധിപത്യ രീതിയുടെ എല്ലാ സവിശേഷതയും ക്രമങ്ങളും നിയമാവലിയും പാലിച്ചുകൊണ്ട്‌ നെടുവേലി സ്‌കൂളില്‍ നടന്നു. രണ്ട്‌ പോളിംങ്‌ ബൂത്തുകളില്‍ കമ്പ്യൂട്ടറില്‍ സ്‌കൂള്‍ ഇലക്ഷന്‍ സോഫ്‌റ്റ്‌ വെയര്‍ സജ്ജീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേരും ഫോട്ടോയും തെളിഞ്ഞ സ്‌ക്രീനില്‍ മൗസ്‌ ക്ലിക്ക്‌ ചെയ്‌താല്‍ വോട്ടിനൊപ്പം ബീപ്‌ ശബ്‌ദം കേള്‍ക്കും.ഇലക്ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ ഫലവും ലഭിക്കും.സോഷ്യല്‍സയന്‍സ്‌ ക്ലബ്ബും ഐ.ടി വിഭാഗവും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. 







 

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കര്‍ഷകദിനം

നെടുവേലി സ്കൂളില്‍ കര്‍ഷകനെ ആദരിച്ചു

കൊയ്ത്തുപാട്ടിന്റെയും വിതപ്പാട്ടിന്റെയും ഈണങ്ങള്‍ അലയടിച്ച ചിങ്ങപ്പിറവി ആഘോഷത്തില്‍ മണ്ണിനെ പൊന്നാക്കിയ കര്‍ഷകനെ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ ആദരവോടെ എതിരേറ്റ്

പൊന്നാട ചാര്‍ത്തി.നെടുവേലി ഗ്രാമത്തിലെ നെല്‍കര്‍ഷകനായ ശശിധരന്‍ നായരെ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ പൊന്നാട അണിയിച്ചു. തുടര്‍ന്ന് നടന്ന കാര്‍ഷിക സംവാദത്തില്‍ അദ്ദേഹം കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.ജൈവവിളപരിപാലനം,ജൈവകീടനാശിനി,മണ്ണ് സംരക്ഷണം,ഇടവിളക്കൃഷി,ജലസംരക്ഷണം എന്നിവയില്‍ അദ്ദേഹം നാട്ടറിവുകള്‍ പങ്കുവച്ചു.റോബിന്‍സ് രാജ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.മാതൃഭൂമി സീഡും ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.






2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം































2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അവാര്‍ഡ്‌ ദാനവും

അവാര്‍ഡ്‌ ദാനവും ഡയറി പ്രകാശനവും
നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന്‌ പത്താം ക്ലാസ്സ്‌,പ്ലസ്‌ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ്സ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.അന്‍സജിത റസ്സല്‍ നിര്‍വഹിച്ചു.
ദേശീയഗെയിംസ്‌ ഭാഗ്യചിഹ്നമായ 'അമ്മു' വിനെ ആലേഖനം ചെയ്‌ത ഈ വര്‍ഷത്തെ സ്‌കൂള്‍ ഡയറിയുടെ പ്രകാശനവും നടന്നു.പി.ടി.എ പ്രസിഡന്റ്‌ കാര്‍ത്തികേയന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത്‌ അംഗം എം.എസ്‌ രാജു,ഗോപിപ്പിള്ള,പ്രിന്‍സിപ്പാള്‍ ഷെറീന,പ്രഥമാദ്ധ്യാപിക ജയശ്രീ എന്നിവര്‍ സംസാരിച്ചു. 





 

ദിനാചരണം

നെടുവേലി സ്കൂളില്‍ കരിയര്‍ ദിനാചരണം


      നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ കരിയര്‍ ദിനാചരണം നടന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി വൈ.ആര്‍ റസ്സം ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ കരിയര്‍ യൂണിറ്റ് സംഭാവന ചെയ്യുന്ന മാതൃഭൂമി ദിനപത്രത്തിന്റെ വിതരണോദ്ഘാടവും അദ്ദേഹം നടത്തി.
കരിയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ കോപ്പികള്‍ ജില്ലാപഞ്ചായത്ത് അംഗം എം.എസ് രാജു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.ജനറല്‍നോളജ് കോര്‍ണറിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
      സാബുജോര്‍ജ്ജ് കരിയര്‍ ടോക്ക് നടത്തി.പി.ടി.എ പ്രസിഡന്റ് കാര്‍ത്തികേയന്‍നായര്‍
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എസ്.ഷെറീന,പ്രഥമാദ്ധ്യാപിക കെ.ജയശ്രീ,കരിയര്‍ഗൈഡ് വി.വിനോദ്,അലി വി.പി എന്നിവര്‍ സംസാരിച്ചു.സ്കൂളിലെ കരിയര്‍ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.