2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

പക്ഷിക്കൂട്ടം


                   പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക
                       -ഒക്ടോബര്‍ ലക്കം 

 

2018, ഒക്‌ടോബർ 28, ഞായറാഴ്‌ച

വിരവിമുക്തി ദിനാചരണം


                            വിരവിമുക്തി ദിനാചരണം


 

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

                             സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
നെടുവേലി ഹൈസ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിൽകൈറ്റിന്റെ നേതൃത്വത്തിൽ ഹൈടെക് ആയി.10 ക്ലാസ്റൂം10 ബൂത്തുകളായി 10 ലാപ്ടോപ്പ്..പിന്നെ 10 first polling officers (അവർ ലിറ്റിൽ കൈറ്റ് അംഗങ്ങൾ technical assistant ) കൂടാതെ പേരു വായിച്ച് സ്ലിപ് കൊടുക്കാനും മഷി കുത്താനും വോട്ടിംഗ് മെഷിൻ റെഡിയാക്കാനും പോളിങ് ഉദ്യോഗസ്ഥരായി കുട്ടികൾ നിരന്നു. പാഠപുസ്തകങ്ങളിൽ പരിചയിച്ച പാർലമെന്റ് ഇലക്ഷൻ അവർ ഭംഗിയായി പൂർത്തീകരിച്ചു.കുട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ ബീപ് ശബ്ദത്തിന്റെ അകമ്പടിയോടെ മൗസ്ക്ലിക്ക് ചെയ്ത് select ചെയ്തു.










2018, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

അനുസ്മരണം

               കെ.അനില്‍ കുമാര്‍ അനുസ്മരണവും

        യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനവും


  നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും എന്‍.എസ്.ജി കമാന്റോയുമായിരുന്ന വീരമൃത്യു വരിച്ച ഐ.റ്റി.ബി.പി ഉദ്യാഗസ്ഥന്‍ കെ.അനില്‍ കുമാറിനെ സേനാദിനത്തോടനുിബന്ധിച്ച് നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ അനുസ്മരിച്ചു.സ്കൂളില്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം ഐ.റ്റി.ബി.പി ഡെപ്യൂട്ടി കമാന്‍ഡന്റ് സുനില്‍കുമാര്‍ യാദവ് നിര്‍വഹിച്ചു.സേനാംഗങ്ങള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ അനില്‍കുമാറിന്റെ മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.എന്‍.എസ്.ജി സംഘടിപ്പിച്ച വീഡിയോ പ്രദര്‍ശനവും വൈവിധ്യമാര്‍ന്ന യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. എന്‍.എസ്.ജി കമാന്റോ ബിനോയ് വര്‍ഗ്ഗീസ് ,വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി,പി.ടി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ,പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ.ഷാജ,വട്ടപ്പാറസബ്ഇന്‍സ്പെക്ടര്‍ ഡി.ഷിബു ,ബിജുഡാനിയേല്‍(.റ്റിബി.പി),ഹെഡ്മിസ്ട്രസ്സ്കെ.ജയശ്രീ,എസ്.അജിത്കുമാര്‍,എച്ച്.ഷിജി,

.ഉനൈസ,ജോസ്.ഡി സുജീവ്,എസ്.എസ് ബിജു എന്നിവര്‍ സംസാരിച്ചു.