2017, ജൂൺ 29, വ്യാഴാഴ്‌ച

സ്റ്റുഡന്റ് പോലാസ് കേഡറ്റ്

                എസ്.പി.സി 2017 ഉദ്ഘാടനം












ലഹരി വിരുദ്ധ ദിനം

                                  
        നെടുവേലി സ്കൂളില്‍ ലഹരി വിരുദ്ധ 
                   സന്ദേശ പരിപാടി


ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ലഹരി വിരുദ്ധ സന്ദേശ വാക്യ പ്രദര്‍ശനവും ബോധവല്‍ക്കരണ നാടകവും സംഘടിപ്പിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടികളും ലഹരിയ്ക്കെതിരെ സന്ദേശ വാക്യം നിര്‍മ്മിച്ച പ്രദര്‍ശന കാര്‍ഡുമായി അസംബ്ലിയില്‍ അണിനിരന്നു. ലഹരിക്കെതിരെ സന്ദേശ സ്റ്റിക്കര്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.ബോധവല്‍ക്കരണ സന്ദേശത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിലെ കലാകരാന്മാര്‍ അവതരിപ്പിച്ച 'പടിവരെ കാക്കരുതേ' എന്ന നാടകവും കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മുന്നില്‍ അവതരിപ്പിച്ചു.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാല്‍ എം.ഷെറീന,പി.റ്റി.എ പ്രസിഡന്റ് ഗോപിപിള്ള,എസ്.എം.സി ചെയര്‍മാന്‍ ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.മാതൃഭൂമി സീഡിന്റെയും ഹെല്‍ത്ത് ക്ലബ്ബിന്റെയും എസ്.പി.സി യുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


























ദേശാഭിമാനി

മാധ്യമം

2017, ജൂൺ 24, ശനിയാഴ്‌ച

ഡിജിറ്റല്‍ മാസിക ജൂണ്‍


       പക്ഷിക്കൂട്ടം ഡിജിറ്റല്‍ മാസിക ജൂണ്‍ 2017





2017, ജൂൺ 23, വെള്ളിയാഴ്‌ച

ഹൈ -ടെക് പ്രശ്നോത്തരി

             
          ശാസ്ത്ര ക്ലബ്ബിന്റെ ഹൈ -ടെക് പ്രശ്നോത്തരി



സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ തികച്ചും ഹൈടെക്കായി ഒരു പ്രശ്നോത്തരി. സാങ്കേതിക വിദ്യ ശാസ്ത്ര പഠനത്തെ എങ്ങനെ ആകര്‍ഷകമാക്കാമെന്നതിന് മികച്ച ഉദാഹരണമായിരുന്നു ഈ പ്രവര്‍ത്തനം. കേവല പരസ്യ വാചകങ്ങള്‍ക്കപ്പുറം ഒരു വിദ്യാലയം എങ്ങനെ ഹൈ -ടെക് ആകാമെന്ന് ഒരു സ്കൂള്‍ തുറന്നു പറയുന്നു.

പുസ്തക പ്രദര്‍ശനം

                
               നെടുവേലി സ്കൂളില്‍ പുസ്തക പ്രദര്‍ശനം



വായന വാരാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ സ്കൂളില്‍ പുസ്തക പ്രദര്‍ശനം നടന്നു. സ്കൂല്‍ വായനശാലയിലെ ഏറ്റവും പുതിയ ആയിരത്തോളം പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മുഴുവന്‍ കുട്ടികളും പ്രദര്‍ശനം കാണാനെത്തി.ഒപ്പം രക്ഷിതാക്കളും.
 




2017, ജൂൺ 21, ബുധനാഴ്‌ച

യോഗ

          നെടുവേലി സ്കൂളില്‍ കുട്ടികളുടെ 
               മനസ്സുണര്‍ത്തി യോഗ
                           

ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗ മാസ്റ്റര്‍ സംലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗ മാസ്റ്റര്‍ സംജിത് മുഴുവന്‍ കുട്ടികള്‍ക്കും പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു. പ്രത്യേക ചടങ്ങില്‍ യോഗയുടെ ചരിത്രവും സവിശേഷതയും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. തുടര്‍ന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി യോഗയുടെ വിവിധ ആസനങ്ങള്‍ പഠിപ്പിച്ചു. മനസ്സും ശരീരവുമുണര്‍ത്തി യോഗ പഠനപ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഊര്‍ജ്ജദായകമാകുമെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞു.യോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് ഗോപിപിള്ള,എസ്.എം.സി ചെയര്‍മാന്‍ ഷിജി, ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാള്‍ എം.ഷെറീന,വി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.













2017, ജൂൺ 19, തിങ്കളാഴ്‌ച

വായന ദിനാചരണം

               
                 നെടുവേലി സ്കൂളില്‍ പുസ്തക മഴവില്ല്
ഡോ.പി.കെ തിലക്     









വായന ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച പുസ്തകമഴവില്ല് പരിപാടി എഴുത്തുകാരനും എസ്.സി..ആര്‍.ടി മലയാളം റിസര്‍ച്ച് ഓഫീസറുമായ ഡോ.പി.കെ തിലക് ഉദ്ഘാടനം ചെയ്തു.പി.എന്‍ പണിക്കരുടെ 22 -ാമത്തെ ഓര്‍മ വര്‍ഷത്തില്‍ മലയാളത്തിലെ ഏറ്റവും പുതിയ 22 എഴുത്തുകാരെയും പുസ്തകങ്ങളെയും കുട്ടികള്‍ പുസ്തകമഴവില്ലിലൂടെ സദസ്സിനു പരിചയപ്പെടുത്തി.സ്കൂളില്‍ എട്ടു വര്‍ഷമായി എല്ലാ മാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം മാസികയുടെ എട്ടാമത്തെ വാര്‍ഷികപ്പതിപ്പ് ഉദ്ഘാടകന്‍ പ്രകാശനം ചെയ്തു. സാഹിത്യക്വിസ്സ്, പുസ്തകാസ്വാദനം,പുസ്തകപ്രദര്‍ശനം എന്നിങ്ങനെ വേറിട്ട പരിപാടികളുമായി വായന വാരാചരണ പരിപാടികള്‍ക്കും ഇതോടൊപ്പം തുടക്കമായി.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാല്‍ എം.ഷെറീന,പി.റ്റി.എ പ്രസിഡന്റ് ഗോപിപിള്ള,എസ്.എം.സി ചെയര്‍മാന്‍ ഷിജി,വി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.








മാതൃഭൂമി

ദേശാഭിമാനി