2017, ജൂൺ 19, തിങ്കളാഴ്‌ച

വായന ദിനാചരണം

               
                 നെടുവേലി സ്കൂളില്‍ പുസ്തക മഴവില്ല്
ഡോ.പി.കെ തിലക്     









വായന ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച പുസ്തകമഴവില്ല് പരിപാടി എഴുത്തുകാരനും എസ്.സി..ആര്‍.ടി മലയാളം റിസര്‍ച്ച് ഓഫീസറുമായ ഡോ.പി.കെ തിലക് ഉദ്ഘാടനം ചെയ്തു.പി.എന്‍ പണിക്കരുടെ 22 -ാമത്തെ ഓര്‍മ വര്‍ഷത്തില്‍ മലയാളത്തിലെ ഏറ്റവും പുതിയ 22 എഴുത്തുകാരെയും പുസ്തകങ്ങളെയും കുട്ടികള്‍ പുസ്തകമഴവില്ലിലൂടെ സദസ്സിനു പരിചയപ്പെടുത്തി.സ്കൂളില്‍ എട്ടു വര്‍ഷമായി എല്ലാ മാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം മാസികയുടെ എട്ടാമത്തെ വാര്‍ഷികപ്പതിപ്പ് ഉദ്ഘാടകന്‍ പ്രകാശനം ചെയ്തു. സാഹിത്യക്വിസ്സ്, പുസ്തകാസ്വാദനം,പുസ്തകപ്രദര്‍ശനം എന്നിങ്ങനെ വേറിട്ട പരിപാടികളുമായി വായന വാരാചരണ പരിപാടികള്‍ക്കും ഇതോടൊപ്പം തുടക്കമായി.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാല്‍ എം.ഷെറീന,പി.റ്റി.എ പ്രസിഡന്റ് ഗോപിപിള്ള,എസ്.എം.സി ചെയര്‍മാന്‍ ഷിജി,വി.വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.








മാതൃഭൂമി

ദേശാഭിമാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ