2018, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ദുരിതാശ്വാസ ക്യാമ്പില്‍

                   കരയരുത് കേരളമേ....................
മഴത്തുള്ളി കലഹിക്കുമ്പോഴാണ് മഹാപ്രളയമാകുന്നത്.....
ഉറക്കത്തില്‍ മഹാനിദ്രയിലേക്ക് വഴുതിയവര്‍......
ഉണര്‍വിലും ജലകരങ്ങളെ പുല്‍കിയവര്‍
ഒറ്റ വാക്കിന്റെ ചിറകില്‍ യാത്ര പോലും ചോദിക്കാതെ പറന്നുപോയവര്‍
അപ്പോഴും കണ്ണീരിന്റെ തീരത്ത് ദുരിതശ്വാസം പിന്നിടുന്നവര്‍
കരം കോര്‍ത്തു നില്‍ക്കുന്ന കേരളത്തിനൊപ്പം
നമ്മുടെ സഹോദരങ്ങള്‍ക്കായി .......
നെടുവേലി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും



2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വാതന്ത്ര്യദിനം


നെടുവേലി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം      
               വ്യദ്ധസദനത്തിൽ

 
വാർദ്ധക്യം തടവറയിലാക്കി വൃദ്ധസദനത്തിലു പേക്ഷിച്ച മുത്തച്ഛൻമാർക്കൊപ്പം നെടുവേലി സർക്കാർ വിദ്യാലയത്തിലെ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ മധുരം പങ്ക വച്ചു. വേറ്റിനാട് ശാന്തിമന്ദിരം റീഹാബിലിറ്റേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റ കീഴിലുള്ള വൃദ്ധസദനത്തിലാണ് എത്തിയത്.വീട്ടിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളുമായാണ് കുട്ടികൾ അവരെ സന്ദർശിച്ചത്.ഒരു നേരമെങ്കിലും വീട്ടു രുചി ആസ്വദിച്ച് നഷ്ട സ്വാതന്ത്ര്യം വ്യദ്ധ ജനങ്ങൾ കുട്ടികൾക്കൊപ്പം പങ്കുവച്ചു.സ്കൂൾ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. അരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും കൈമാറി. പേമാരി പെയ്ത്തിലും വരാനിരിക്കുന്ന നല്ലോണം ആശംസിച്ച് സ്വാതന്ത്യത്തിന്റെ 72 ആം പിറന്നാൾ നെടുവേലിയിലെ കുട്ടികൾ അവിസ്മരണീയമാക്കി. മാതൃഭൂമി സീഡിനൊപ്പം സ്റ്റുഡൻറ് പോലീസും ജൂനിയർ റെഡ്ക്രോസ്സും പരിപാടിയിൽ പങ്കുചേർന്നു. സീഡ് കോഡിനേറ്റർ ഒ ബിന്ദു, ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,കൃഷ്ണ കാന്ത്, നിഖിൽ, സുജീവ്, എന്നിവർ പങ്കെടുത്തു.
                        








2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

വിജയോത്സവം

                  
                   നെടുവേലി സ്കൂളിൽ വിജയോത്സവം






                                      

നെടുവേലി സർക്കാർ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് നൽകി.വിജയോത്സവത്തിന്റെ ഉദ്ഘാടനം പാർലമെന്റ് അംഗം ഡോ..സമ്പത്ത് നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും എൻ.എസ്.ജി കമാന്റോയുമായിരുന്ന വീരമൃത്യു വരിച്ച കെ.അനിൽകുമാറിന്റെ സ്മരണയ്ക്കായി പി.റ്റി.എ നൽകുന്ന അവാർഡാണിത് ഉന്നത വിജയം നേടിയ പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു..വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി ചടങ്ങിൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി, ബ്ലോക്ക് മെമ്പർ രാജേഷ് കണ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ, നജുമ, പി.ടി.എ വൈസ് പ്രസിഡന്റ് രാജസുതൻ, എസ്.എം.സി ചെയർമാൻ എച്ച്.ഷിജി, മദർ പി.ടി.എ പ്രസിഡന്റ് എൻ.റ്റി ദീപ, പ്രിൻസിപ്പാൾ അനിതകുമാരി, എസ്.ആർ വിജയൻ ,.എം.ഫറൂക്ക് എന്നിവർ സംസാരിച്ചു.പി.റ്റി.എ പ്രസിഡൻറ് ബി.എസ്.ചിത്രലേഖ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ജയശ്രീ നന്ദിയും പറഞ്ഞു.
                      











2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ഹിരോഷിമാ ദിനാചരണം

              
        നെടുവേലി സ്കൂളിൽ ഹിരോഷിമാ ദിനാചരണം





ഹിരോഷിമാ ദിനം യുദ്ധ വിരുദ്ധ ദിനമായി നെടുവേലി സർക്കാർ സ്കൂളിൽ ആചരിച്ചു.ഇതിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളുമടങ്ങിയ പോസ്റ്റർ പ്രദർശനം നടന്നു. എല്ലാ കുട്ടികളും പോസ്റ്റർ തയ്യാറാക്കി ദിനാചരണത്തിൽ പങ്കാളികളായി. ക്ലാസ്സ് തലത്തിൽ നടന്ന യുദ്ധവിരുദ്ധ ലഘുചിത്ര പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും തുടർച്ചയായിട്ടാണ് പോസ്റ്റർ രചനയും പ്രദർശനവും സഠ ഘടിപ്പിച്ചത്. ചരിത്ര വിഭാഗം, എസ്.പി.സി, മാതൃഭൂമി സീഡ് എന്നിവ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.