നെടുവേലി
സർക്കാർ വിദ്യാലയത്തിൽ
എസ്.എസ്.എൽ.സി
പരീക്ഷയിൽ ഉന്നത വിജയം നേടിയ
വിദ്യാർത്ഥികൾക്കുള്ള അവാർഡ്
നൽകി.വിജയോത്സവത്തിന്റെ
ഉദ്ഘാടനം പാർലമെന്റ് അംഗം
ഡോ.എ.സമ്പത്ത്
നിർവഹിച്ചു.
പൂർവ
വിദ്യാർത്ഥിയും എൻ.എസ്.ജി
കമാന്റോയുമായിരുന്ന വീരമൃത്യു
വരിച്ച കെ.അനിൽകുമാറിന്റെ
സ്മരണയ്ക്കായി പി.റ്റി.എ
നൽകുന്ന അവാർഡാണിത് ഉന്നത
വിജയം നേടിയ പന്ത്രണ്ട്
വിദ്യാർത്ഥികൾക്ക് അവാർഡ്
വിതരണം ചെയ്തു..വെമ്പായം
പഞ്ചായത്ത് പ്രസിഡന്റ് സീനത്ത്
ബീവി ചടങ്ങിൽ അദ്ധ്യക്ഷയായി.
ജില്ലാ
പഞ്ചായത്ത് മെമ്പർ ഉഷാകുമാരി,
ബ്ലോക്ക്
മെമ്പർ രാജേഷ് കണ്ണൻ,
ഗ്രാമ
പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ,
നജുമ,
പി.ടി.എ
വൈസ് പ്രസിഡന്റ് രാജസുതൻ,
എസ്.എം.സി
ചെയർമാൻ എച്ച്.ഷിജി,
മദർ
പി.ടി.എ
പ്രസിഡന്റ് എൻ.റ്റി
ദീപ,
പ്രിൻസിപ്പാൾ
അനിതകുമാരി,
എസ്.ആർ
വിജയൻ ,എ.എം.ഫറൂക്ക്
എന്നിവർ സംസാരിച്ചു.പി.റ്റി.എ
പ്രസിഡൻറ് ബി.എസ്.ചിത്രലേഖ
സ്വാഗതവും ഹെഡ്മിസ്ട്രസ്
കെ.ജയശ്രീ
നന്ദിയും പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ