2015, നവംബർ 28, ശനിയാഴ്‌ച

കായികമേള


        കണിയാപുരം ഉപജില്ലാ കായികമേളയില്‍
        നെടുവേലിക്ക് ഓവറോള്‍ രണ്ടാം സ്ഥാനം


കണിയാപുരം ഉപജില്ലാ കായികമേളയില്‍ നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ 72 പോയിന്റ് നേടി ഓവറോള്‍ രണ്ടാം സ്ഥാനം നേടി.ഖോ-ഖോ,കബഡി,ഹോക്കി,ബാള്‍ബാറ്റ് മിന്റണ്‍,ടേബിള്‍ ടെന്നീസ്,ഷട്ടില്‍,ഹാന്‍ഡ് ബാള്‍,ഫുട്ബോള്‍,ക്രിക്കറ്റ് ,ചെസ്സ് എന്നീ ഇനങ്ങളിലാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.സ്കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ബാങ്കോക്കില്‍ നടന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ പോളോയില്‍ പങ്കെടുത്ത ജിത്തു എസ്.പി യെയും എല്‍.എന്‍.സി.പി യില്‍ നടന്ന അത് ലറ്റിക്സില്‍ വ്യക്തിഗത ചാമ്പ്യനായ എല്‍.മനിതയെയും അനുമോദിച്ചു.എട്ടു കുട്ടികള്‍ നാഷണല്‍ ഗെയിംസ് മത്സരത്തിലും ഇരുപത്തഞ്ച് കുട്ടികള്‍ സംസ്ഥാനതല മത്സരത്തിലും നെടുവേലി സ്കൂളില്‍ നിന്ന് പങ്കെടുക്കുന്നു.ശാസ്ത്ര-കായിക മേളയില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി,വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ചിത്രലേഖ,സ്പോര്‍ട്സ് യുവജനകാര്യ അഡിഷണല്‍ ഡയറക്ടര്‍ എന്‍.നുജുമുദ്ദീന്‍,വാര്‍ഡ് മെമ്പര്‍മാരായ നജുമ,സന്ധ്യ,മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എസ് രാജു,പി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ള,എസ്.എം.സി വൈസ്ചെയര്‍മാന്‍ ജയചന്ദ്രന്‍,പ്രിന്‍സിപ്പാള്‍ ഷെറീന,ഹെഡ്മിസ്ട്രസ്സ് ജയശ്രീ,കായികാദ്ധ്യാപിക ഒ.ബിന്ദു,പി.ടി.,എസ്.എം.സി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.











2015, നവംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച


റോഡ് സുരക്ഷ:നെടുവേലിയിലെ സീഡ്അംഗങ്ങള്‍ 
മുഖ്യമന്ത്രിയെ കാണാനെത്തി

നെടുവേലി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ നിവേദനം മുഖ്യമന്ത്രി പരിശോധിക്കുന്നു
വെഞ്ഞാറമൂട് -മണ്ണന്തല എം.സി റോഡില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.നഗരത്തിലേയ്ക്കുള്ള ഈ പ്രധാന പാതയില്‍ ഒരു മാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ആറു പേരാണ് മരിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. പത്തോളം കൊടും വളവുകളുള്ള ഈ പാതയില്‍ മതിയായ സിഗ്നല്‍ സംവിധാനമോ അറിയിപ്പുകളോ ഇല്ല.അതി വേഗത കൊടും വളവുകളെ മരണക്കെണികളാക്കുന്നു. പ്രധാന കവലകളില്‍ പോലീസിന്റെയും ട്രാഫിക് വാര്‍ഡന്റെയും സാന്നിദ്ധ്യം ആവശ്യമാണ്.വളവുകള്‍ ഒഴിവാക്കി പാത നവീകരിക്കുക,വെമ്പായം,വട്ടപ്പാറ,കന്യാകുളങ്ങര ട്രാഫിക് കവലകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചത്.പത്തോളം വിദ്യാലയങ്ങള്‍ ഈ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പതിനായിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പാതയിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കന്യാകുളങ്ങരയില്‍ സീഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു.സീഡ് അംഗങ്ങളുടെ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സീഡ് -കോഡിനേറ്റര്‍ ഒ.ബിന്ദു,അംഗങ്ങളായ വെഞ്ഞാറമൂട് -മണ്ണന്തല എം.സി റോഡില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.നഗരത്തിലേയ്ക്കുള്ള ഈ പ്രധാന പാതയില്‍ ഒരു മാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ആറു പേരാണ് മരിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. പത്തോളം കൊടും വളവുകളുള്ള ഈ പാതയില്‍ മതിയായ സിഗ്നല്‍ സംവിധാനമോ അറിയിപ്പുകളോ ഇല്ല.അതി വേഗത കൊടും വളവുകളെ മരണക്കെണികളാക്കുന്നു. പ്രധാന കവലകളില്‍ പോലീസിന്റെയും ട്രാഫിക് വാര്‍ഡന്റെയും സാന്നിദ്ധ്യം ആവശ്യമാണ്.വളവുകള്‍ ഒഴിവാക്കി പാത നവീകരിക്കുക,വെമ്പായം,വട്ടപ്പാറ,കന്യാകുളങ്ങര ട്രാഫിക് കവലകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചത്.പത്തോളം വിദ്യാലയങ്ങള്‍ ഈ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പതിനായിക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പാതയിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം കന്യാകുളങ്ങരയില്‍ സീഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി നടത്തിയിരുന്നു.സീഡ് അംഗങ്ങളുടെ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സീഡ് -കോഡിനേറ്റര്‍ ഒ.ബിന്ദു,അംഗങ്ങളായ അജില്‍ കൃഷ്ണന്‍,ശ്രീഷ്മ,അശ്വതി എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. അജില്‍ കൃഷ്ണന്‍,ശ്രീഷ്മ,അശ്വതി എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്
മാതൃഭൂമി 


2015, നവംബർ 16, തിങ്കളാഴ്‌ച

ബോധവല്‍ക്കരണ പരിപാടി



പെരുവഴിയില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ബോധവല്‍ക്കരണ സന്ദേശവുമായ് നെടുവേലിയിലെ സീഡ് അംഗങ്ങള്‍

കന്യാകുളങ്ങര ജംങ്ഷനില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി

തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രധാനപാതയായ വെഞ്ഞാറമൂട് -മണ്ണന്തല എം.സി റോഡില്‍ റോഡപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതയാത്ര ഒരുക്കുന്നതിനായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ കന്യാകുളങ്ങര കവലയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി നടത്തി.മണ്ണന്തലയ്ക്കും വെഞ്ഞാറമൂടിനു മിടയില്‍ അപകടം പതിയിരിക്കുന്ന പത്തോളം കൊടും വളവുകളുണ്ട്.ഇരു ചക്രവാഹനങ്ങള്‍ വളരെ സൂക്ഷിക്കേണ്ടുന്ന സ്ഥലങ്ങളാണിത്. കൊപ്പം,വേറ്റിനാട്,കണക്കോട് ,അരുവിയോട് തുടങ്ങിയ പ്രദേശങ്ങള്‍ ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്ന റെഡ് സ്പോട്ടുകളാണ്.ഒരു മാസത്തിനുള്ളില്‍ രണ്ട് ബസ്സപകടമുള്‍പ്പെടെയുള്ള റോഡപകടങ്ങളില്‍ ആറു പേരാണ് മരിച്ചത്.ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതിലധികം പേര്‍ക്ക് മാരകമായി പരിക്കേറ്റു.സീഡ് അംഗങ്ങള്‍ നടത്തിയ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടറുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.വാഹനയാത്രക്കാര്‍ക്ക് കുട്ടികള്‍ ബോധവല്‍ക്കരണ ലഘുലേഖ നല്‍കി.വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.പിടി.എ പ്രസിഡന്റ് ഗോപിപ്പിള്ള, വൈസ് പ്രസിഡന്റ് ബേബി ഗിരിജ,എസ്.എം.സി വെസ്ചെയര്‍മാന്‍ ജയചന്ദ്രന്‍,ഹെഡ് മിസ്ട്രസ്സ് കെ.ജയശ്രീ,പി.ടി.എ അംഗം ഷിജി,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു,അദ്ധ്യാപകര്‍ സീഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.




മാതൃഭൂമി





2015, നവംബർ 15, ഞായറാഴ്‌ച

ശാസ്ത്രമേള


കണിയാപുരം ഉപജില്ലാ ശാസ്ത്ര-പ്രവൃത്തി പരിചയ മേളയില്‍ നെടുവേലി സ്കൂളിന് ഓവറോള്‍ 

ഓവറോള്‍ ട്രോഫിയുമായി നെടുവേലി സ്കൂള്‍ 
 വെയിലൂര്‍ ഗവ.ഹൈസ്ക്കൂളില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വന്ന ശാസ്ത്ര,പ്രവൃത്തി പരിചയ,സാമൂഹ്യശാസ്ത്ര,ഗണിത,.ടി മേളയില്‍ നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യനായി.ശാസ്ത്രമേളയിലും പ്രവൃത്തി പരിചയത്തിലും ഹയര്‍സെക്കണ്ടറിയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഹൈസ്ക്കൂളില്‍ ഓവറാള്‍ രണ്ടാം സ്ഥാനവും നേടി.സാമൂഹ്യശാസ്ത്രത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. .ടി മേളയില്‍ ഹൈസ്ക്കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഗണിതമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും നെടുവേലി സ്കൂളിലെ ചുണക്കുട്ടികള്‍ വാരിക്കൂട്ടി. നെടുവേലി സ്കൂളിലെ നൂറോളം കുട്ടികള്‍ മേളയില്‍ പങ്കെടുത്തു..ടി മേളയില്‍ തുടര്‍ച്ചയായി ആറാം തവണയും ഗണിത വിഭാഗത്തില്‍ തുടര്‍ച്ചയായി നാലാം തവണയുമാണ് സ്കൂള്‍ ഓവറോള്‍ നേടുന്നത്.അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പി.ടി.എ യുടെയും അക്ഷീണമായ പ്രവര്‍ത്തനമാണ് നെടുവേലി സ്കൂളിനെ കണിയാപുരം ഉപജില്ലയിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന മികച്ച വിദ്യാലയമാക്കിത്തീര്‍ക്കുന്നത്.




മാതൃഭൂമി
മലയാള മനോരമ

സ്കൂള്‍ കലോത്സവം


സ്റ്റേഡിയം ഉദ്ഘാടനം

നെടുവേലി സ്കൂളില്‍ സിന്തറ്റിക് സ്റ്റേഡിയം
 ഉദ്ഘാടനം ചെയ്തു






മലയാള മനോരമ