2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കര്‍ഷകദിനം

നെടുവേലി സ്കൂളില്‍ കര്‍ഷകനെ ആദരിച്ചു

കൊയ്ത്തുപാട്ടിന്റെയും വിതപ്പാട്ടിന്റെയും ഈണങ്ങള്‍ അലയടിച്ച ചിങ്ങപ്പിറവി ആഘോഷത്തില്‍ മണ്ണിനെ പൊന്നാക്കിയ കര്‍ഷകനെ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ ആദരവോടെ എതിരേറ്റ്

പൊന്നാട ചാര്‍ത്തി.നെടുവേലി ഗ്രാമത്തിലെ നെല്‍കര്‍ഷകനായ ശശിധരന്‍ നായരെ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ പൊന്നാട അണിയിച്ചു. തുടര്‍ന്ന് നടന്ന കാര്‍ഷിക സംവാദത്തില്‍ അദ്ദേഹം കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.ജൈവവിളപരിപാലനം,ജൈവകീടനാശിനി,മണ്ണ് സംരക്ഷണം,ഇടവിളക്കൃഷി,ജലസംരക്ഷണം എന്നിവയില്‍ അദ്ദേഹം നാട്ടറിവുകള്‍ പങ്കുവച്ചു.റോബിന്‍സ് രാജ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.മാതൃഭൂമി സീഡും ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.






2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം































2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അവാര്‍ഡ്‌ ദാനവും

അവാര്‍ഡ്‌ ദാനവും ഡയറി പ്രകാശനവും
നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന്‌ പത്താം ക്ലാസ്സ്‌,പ്ലസ്‌ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ്സ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.അന്‍സജിത റസ്സല്‍ നിര്‍വഹിച്ചു.
ദേശീയഗെയിംസ്‌ ഭാഗ്യചിഹ്നമായ 'അമ്മു' വിനെ ആലേഖനം ചെയ്‌ത ഈ വര്‍ഷത്തെ സ്‌കൂള്‍ ഡയറിയുടെ പ്രകാശനവും നടന്നു.പി.ടി.എ പ്രസിഡന്റ്‌ കാര്‍ത്തികേയന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത്‌ അംഗം എം.എസ്‌ രാജു,ഗോപിപ്പിള്ള,പ്രിന്‍സിപ്പാള്‍ ഷെറീന,പ്രഥമാദ്ധ്യാപിക ജയശ്രീ എന്നിവര്‍ സംസാരിച്ചു. 





 

ദിനാചരണം

നെടുവേലി സ്കൂളില്‍ കരിയര്‍ ദിനാചരണം


      നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തില്‍ കരിയര്‍ ദിനാചരണം നടന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി വൈ.ആര്‍ റസ്സം ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ കരിയര്‍ യൂണിറ്റ് സംഭാവന ചെയ്യുന്ന മാതൃഭൂമി ദിനപത്രത്തിന്റെ വിതരണോദ്ഘാടവും അദ്ദേഹം നടത്തി.
കരിയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ കോപ്പികള്‍ ജില്ലാപഞ്ചായത്ത് അംഗം എം.എസ് രാജു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.ജനറല്‍നോളജ് കോര്‍ണറിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
      സാബുജോര്‍ജ്ജ് കരിയര്‍ ടോക്ക് നടത്തി.പി.ടി.എ പ്രസിഡന്റ് കാര്‍ത്തികേയന്‍നായര്‍
യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എസ്.ഷെറീന,പ്രഥമാദ്ധ്യാപിക കെ.ജയശ്രീ,കരിയര്‍ഗൈഡ് വി.വിനോദ്,അലി വി.പി എന്നിവര്‍ സംസാരിച്ചു.സ്കൂളിലെ കരിയര്‍ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

യുദ്ധവിരുദ്ധ റാലി


ഹിരോഷിമ ദിനത്തില്‍ നെടുവേലി സ്കൂള്‍ യുദ്ധവിരുദ്ധ റാലി നടത്തി


ഗാസയില്‍ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങള്‍ മനുഷ്യമനസ്സാക്ഷിക്കു മുമ്പില്‍ വീണ്ടുമൊരു യുദ്ധത്തിന്റെ നടുക്കുന്ന ഭീതിയായി മാറുമ്പോള്‍ വിശ്വശാന്തിയ്ക്കായി ഹിരോഷിമാ ദിനത്തില്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയം യുദ്ധവിരുദ്ധ റാലി നടത്തി.കന്യാകുളങ്ങര കാണവിള ജംങ്ഷനില്‍ നിന്നും ആരംഭിച്ച റാലി വട്ടപ്പാറ പോലീസ് സബ്ഇന്‍സ്പെക്ടര്‍ ശ്രീ.കണ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. 
ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പി.ടി.എ പ്രസിഡന്റ് കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സമീപം

യുദ്ധവിരുദ്ധ ബാനറിനു കീഴില്‍ സ്കൂള്‍ ബാന്റും യുദ്ധത്തിനെതിരെ സന്ദേശമെഴുതിയ പ്ലക്കാര്‍ഡുമായി കുട്ടികളും അണിനിരന്നു.'ഇനിയൊരു യുദ്ധം ലോകത്തിനു വേണ്ട' എന്ന പുതുതലമുറയുടെ സന്ദേശം ഏറ്റുവാങ്ങിക്കൊണ്ട് നാട്ടുകാര്‍ കന്യാകുളങ്ങര ജംങ്ഷനില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. 

കന്യാകുളങ്ങര,കുണ്ടയത്തു നട,നെടുവേലി ജംങ്ഷന്‍ വഴി റാലി സ്കൂളിലെത്തി.പ്രിന്‍സിപ്പാള്‍ ശ്രീമതി. ഷെറീന,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.ജയശ്രീ,പി.ടി.എ പ്രസിഡന്റ് എം.കാര്‍ത്തികേയന്‍ നായര്‍,പി.ടി.,എസ്.എം.സി പ്രതിനിധികള്‍,അദ്ധ്യാപകര്‍ മുതലായവര്‍ റാലിയില്‍ പങ്കെടുത്തു.സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച റാലിയില്‍ കൃഷ്ണകാന്ത്,എസ്.ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.