2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

യുദ്ധവിരുദ്ധ റാലി


ഹിരോഷിമ ദിനത്തില്‍ നെടുവേലി സ്കൂള്‍ യുദ്ധവിരുദ്ധ റാലി നടത്തി


ഗാസയില്‍ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങള്‍ മനുഷ്യമനസ്സാക്ഷിക്കു മുമ്പില്‍ വീണ്ടുമൊരു യുദ്ധത്തിന്റെ നടുക്കുന്ന ഭീതിയായി മാറുമ്പോള്‍ വിശ്വശാന്തിയ്ക്കായി ഹിരോഷിമാ ദിനത്തില്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയം യുദ്ധവിരുദ്ധ റാലി നടത്തി.കന്യാകുളങ്ങര കാണവിള ജംങ്ഷനില്‍ നിന്നും ആരംഭിച്ച റാലി വട്ടപ്പാറ പോലീസ് സബ്ഇന്‍സ്പെക്ടര്‍ ശ്രീ.കണ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. 
ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പി.ടി.എ പ്രസിഡന്റ് കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സമീപം

യുദ്ധവിരുദ്ധ ബാനറിനു കീഴില്‍ സ്കൂള്‍ ബാന്റും യുദ്ധത്തിനെതിരെ സന്ദേശമെഴുതിയ പ്ലക്കാര്‍ഡുമായി കുട്ടികളും അണിനിരന്നു.'ഇനിയൊരു യുദ്ധം ലോകത്തിനു വേണ്ട' എന്ന പുതുതലമുറയുടെ സന്ദേശം ഏറ്റുവാങ്ങിക്കൊണ്ട് നാട്ടുകാര്‍ കന്യാകുളങ്ങര ജംങ്ഷനില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. 

കന്യാകുളങ്ങര,കുണ്ടയത്തു നട,നെടുവേലി ജംങ്ഷന്‍ വഴി റാലി സ്കൂളിലെത്തി.പ്രിന്‍സിപ്പാള്‍ ശ്രീമതി. ഷെറീന,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.ജയശ്രീ,പി.ടി.എ പ്രസിഡന്റ് എം.കാര്‍ത്തികേയന്‍ നായര്‍,പി.ടി.,എസ്.എം.സി പ്രതിനിധികള്‍,അദ്ധ്യാപകര്‍ മുതലായവര്‍ റാലിയില്‍ പങ്കെടുത്തു.സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച റാലിയില്‍ കൃഷ്ണകാന്ത്,എസ്.ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ