2014, ജൂലൈ 25, വെള്ളിയാഴ്‌ച

ചാന്ദ്രദിനം



ചാന്ദ്രദിനത്തില്‍ നെടുവേലി സ്കൂളില്‍ 
ശാസ്ത്ര സെമിനാര്‍

നെടുവേലിസര്‍ക്കാര്‍വിദ്യാലയത്തില്‍ശാസ്ത്രസെമിനാര്‍,ശാസ്ത്രപ്രതിഭാസംഗമം,ശാസ്ത്രപ്രദര്‍ശനം എന്നീ പരിപാടികളോടെ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.'ബഹിരാകാശ ഗവേഷണം ചരിത്രവും വളര്‍ച്ചയും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഐ.എസ്.ആര്‍.ഒ സീനിയര്‍ സയന്‍റിസ്റ്റ് വി.രാജശേഖര്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ ഉപഗ്രഹങ്ങളുടെയും വിവിധ റോക്കറ്റുകളുടെയും മാതൃക പ്രദര്‍ശനത്തിലെ മുഖ്യ ഇനമായിരുന്നു. സെമിനാറിനു മുമ്പ് സ്കൂളില്‍ നടന്ന പ്രത്യേക യോഗത്തില്‍ ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയ 'മംഗള്‍യാന്‍' ശാസ്ത്രപതിപ്പ് ശാസ്ത്രജ്ഞന്‍ വി.രാജശേഖര്‍ പ്രകാശനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ നാല് പ്രബന്ധങ്ങളും സ്ലൈഡ് ഷോയും സെമിനാറില്‍ അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ആര്‍.ജയശ്രീ,.കെ നൗഷാദ്, പി.എസ് ജ്യോതിസ്സ് ,റോബിന്‍സ് രാജ് എന്നിവര്‍ പങ്കെടുത്തു.ഉച്ചയ്ക്കുശേഷം നടന്ന പ്രര്‍ശനം കാണുന്നതിന് സ്കൂളിലെ മുഴുവന്‍ കുട്ടികളും എത്തിച്ചേര്‍ന്നു.
അസംബ്ലി


ISRO സീനിയര്‍ സയന്റിസ്റ്റ് വി.രാജശേഖര്‍






'മംഗള്‍യാന്‍' ശാസ്ത്രപതിപ്പ് പ്രകാശനം


സെമിനാര്‍ -ബഹിരാകാശ ഗവേഷണം  ചരിത്രവും വളര്‍ച്ചയും

സദസ്സ്


സദസ്സ്

ശാസ്ത്രപ്രദര്‍ശനം

ശാസ്ത്രപ്രദര്‍ശനം

ശാസ്ത്രക്കാഴ്ചകള്‍





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ