2014, ജൂലൈ 19, ശനിയാഴ്‌ച

വായനദിനം


പുസ്തക ഘോഷയാത്രയുമായി 
 നെടുവേലി സ്കൂളില്‍ വായനദിനം
19 പുസ്തകങ്ങള്‍ 19 കുട്ടികള്‍

നെടുവേലി സ്കൂളില്‍ വായനദിനം പുസ്തകഘോഷയാത്രയോടെ ആരംഭിച്ചു.പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് 19 പുസ്തകങ്ങള്‍ 19 കുട്ടികള്‍ ആഘോഷപൂര്‍വ്വം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
ഉദ്ഘാടനം -ശ്രീ.വിഭു പിരപ്പന്‍കോട്    

 സ്കൂള്‍ മാസികയായ പക്ഷിക്കൂട്ടത്തിന്റെ
അഞ്ചാം വാര്‍ഷികപ്പതിപ്പ് പ്രകാശനവും ദിനാചരണത്തിന്റെ ഉദ്ഘാടനവും കവിയും ഗാനരചയിതാവുമായ വിഭുപിരപ്പന്‍കോട് നിര്‍വഹിച്ചു. 
പക്ഷിക്കൂട്ടം മാസിക പ്രകാശനം

വായനസന്ദേശം,പുസ്തകവായന,ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം എന്നിവയും വായനദിനത്തോടനുബന്ധിച്ച് നടന്നു.പി.ടി.എ വൈസ് പ്രസിഡന്റ് രാജസുധന്‍, 
പി.ടി.എ വൈസ് പ്രസിഡന്റ് -രാജസുതന്‍

പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എ.ശ്രീലജ തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീമതി .ശ്രീലജ

പത്രവാര്‍ത്ത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ