2014, ജൂലൈ 19, ശനിയാഴ്‌ച

ഫേട്ടോപ്രദര്‍ശനം


-->
നെടുവേലി സ്കൂളില്‍ ജൈവവൈവിധ്യ 
ഫോട്ടോ പ്രദര്‍ശനം


മണ്ണിന് തണലൊരുക്കുന്ന കാടകങ്ങളും കാട്ടുകാഴ്ചകളും ഒരുക്കി പരിസ്ഥിതി ബോധം കുട്ടികളിലെത്തിക്കാന്‍ നെടുവേലി സ്കൂളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബ് വേറിട്ട ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.കാട് കത്തുകയും പുഴ കലങ്ങുകയും കുന്നിടിയുകയും ചെയ്യുമ്പോള്‍ കാടകത്തെ പ്രാണനൊമ്പരവും വനരോദനവും എത്ര വലുതാണെന്ന് സമൂഹത്തോട് വിളിച്ചു പറയുന്നവയാണ് ഓരോ ചിത്രങ്ങളും. ആവാസവ്യവസ്ഥ,ജൈവസമ്പത്ത്,വന്യജീവികള്‍,ശലഭങ്ങള്‍ ഇങ്ങനെ വ്യത്യസ്ഥമായ ഒരു ലോകം തുറന്നിട്ട നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അസിം,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ റോബിന്‍സ് രാജ് ഉദ്ഘാടനം ചെയ്തു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ