2014, ജനുവരി 27, തിങ്കളാഴ്‌ച

പഠനയാത്ര

   അവധി ദിനത്തില്‍ ഒരു പരിസ്ഥിതി യാത്ര
                             


ക്രിസ്‌തുമസ്സ്‌ അവധി പരിസ്ഥിതി പഠനത്തിനായി മാറ്റിവച്ച്‌ നെടുവേലിയിലെ ഗ്രീന്‍സ്‌ പരിസ്ഥിതി ക്ലബ്ബ്‌ ഡിസംബര്‍ 23 തിങ്കളാഴ്‌ച പാലോട്‌ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു.58 കുട്ടികളും 7 അദ്ധ്യാപകരുമടങ്ങുന്ന സംഘം സ്‌കൂള്‍ ബസ്സിലാണ്‌ യാത്രതിരിച്ചത്‌.വൈവിദ്ധ്യമാര്‍ന്ന സസ്യജാലങ്ങളുടെ ഒരതിശയ ലോകമാണ്‌ കുട്ടികള്‍ക്കു മുന്നില്‍ ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നിട്ടത്‌.ബോണ്‍സായ്‌ മരങ്ങള്‍,63 തരം മുളകള്‍, ഇരപിടിക്കുന്ന സസ്യം,മുള്‍ച്ചെടികള്‍,പന്നല്‍ച്ചെടികള്‍ ഇങ്ങനെ ജൈവവൈവിധ്യത്തിന്റെ കരുതല്‍ പ്രദേശം കുട്ടികള്‍ക്ക്‌ കൗതുകമായി.ഇട്ടി അച്യുതന്‍ വൈദ്യര്‍ സ്‌മാരകവും ജീന്‍ഹോമും ശ്രദ്ധേയമായി.ഉച്ചഭക്ഷണത്തിനു ശേഷം വിനോദത്തിനായി അരുവിക്കര ഡാമും പാര്‍ക്കും സന്ദര്‍ശിച്ചു.പ്രകൃതി മനോഹരമായ ഡാമും പരിസരവും കുട്ടികള്‍ക്ക്‌ ഏറെ ഇഷ്‌ടമായി.മധുരം നുണഞ്ഞുകൊണ്ട്‌ കൊച്ചു കൂട്ടുകാര്‍ പാര്‍ക്കിലെ കളിക്കൂട്ടങ്ങള്‍ പങ്കുവച്ചപ്പോള്‍ അവിടെ ബാല്യത്തിന്റെ ആഘോഷങ്ങള്‍ക്ക്‌ കൂടാരം ചമയ്‌ക്കുകയായിരുന്നു.പരിസ്ഥിതി ക്ലബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു യാത്രയ്‌ക്ക്‌ നേതൃത്ത്വം നല്‍കി.എസ്‌.മീര,എസ്‌.ഷീജ,കൃഷ്‌ണകാന്ത്‌,സന്തോഷ്‌,നിഖില്‍ എന്നീ അദ്ധ്യാപകര്‍ പഠനയാത്രയില്‍ പങ്കെടുത്തു.