2015, ജൂൺ 28, ഞായറാഴ്‌ച

ലഹരിവിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ സന്ദേശവുമായി നെടുവേലി സ്കൂള്‍
ശ്രീ. ശംഭുമോഹന്‍

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ലഹരിവിരുദ്ധ ദിനാചരണം എക്സ്സൈസ് മുന്‍ ഉദ്യോഗസ്ഥന്‍ ശംഭുമോഹന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്കൂള്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന കാന്‍വാസില്‍ കുട്ടികള്‍ ലഹരി വിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും എഴുതി.മുഴുവന്‍ കുട്ടികളും ലഹരി വിരുദ്ധ സന്ദേശലിഖിത യജ്ഞത്തില്‍ പങ്കെടുത്ത് ആയിരത്തോളം സന്ദേശങ്ങള്‍ തയ്യാറാക്കി.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗോപിപ്പിള്ള അദ്ധ്യക്ഷനായിരുന്നു.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് സ്വാഗതവും എച്ച്.എസ്.എസ് അദ്ധ്യാപകന്‍ സാബു നന്ദിയും പറഞ്ഞു.സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

2015, ജൂൺ 19, വെള്ളിയാഴ്‌ച

വായന ദിനം

     പുസ്തകതാലപ്പൊലിയുമായി നെടുവേലി സ്കൂളില്‍ 
                        വായന ദിനം
പുസ്തക താലപ്പൊലിയോടെ അക്ഷരങ്ങളുടെ തോഴന് സ്വീകരണം
വായന ദിനം ഉദ്ഘാടനം -കവി ചായം ധര്‍മ്മരാജന്‍

നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായന ദിന പരിപാടികള്‍ക്ക് തുടക്കമായി. പുസ്തക താലപ്പൊലിയുടെ നിറപ്പകിട്ടോടെ കവി ചായം ധര്‍മ്മരാജന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.സൂര്യഗായത്രി പി.എന്‍ പണിക്കര്‍ അനുസ്മരണവും അശ്വതി പുസ്തകപാരായണവും നടത്തി.കഴിഞ്ഞ ആറ് വര്‍ഷമായി സ്കൂളില്‍ എല്ലാ മാസവും വിദ്യാര്‍ത്ഥികള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം മാസികയുടെ വാര്‍ഷികപ്പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരംചടങ്ങിന് മിഴിവേകി.പുസ്തകപ്രദര്‍ശനം, സാഹിത്യപ്രശ്നോത്തരി, പുസ്തകാസ്വാദന മത്സരം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.പ്രിന്‍സിപ്പാള്‍ എം.ഷെറീന ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. ഹെഡ്മിസ്ട്രസ്സ് ജയശ്രീ സ്വാഗതവും സാഹിത്യസമാജം കണ്‍വീനര്‍ കൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
കവി ചായം ധര്‍മ്മരാജന്‍
                                                   
പക്ഷിക്കൂട്ടം മാസിക വാര്‍ഷികപ്പതിപ്പ് പ്രകാശനം

സദസ്സ്
                                                                                    
പുസ്തകമരം -ഇന്‍സ്റ്റലേഷന്‍


2015, ജൂൺ 17, ബുധനാഴ്‌ച

അനുമോദനം

നെടുവേലി സ്കൂളില്‍ വിജയികള്‍ക്ക് അനുമോദനം


നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ഫുള്‍ എ-പ്ലസ്സ് നേടിയ ഇരുപത് വിദ്യാര്‍ത്ഥികളെ സ്കൂള്‍ പി.ടി.എ യും എസ്.എം.സി യും അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എസ് രാജു കുട്ടികള്‍ക്ക് മൊമെന്റോ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീനാ അജിത്ത്,വാര്‍ഡ് മെമ്പര്‍ ഗോപിപ്പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എം.ഷെറീന സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ജയശ്രീ നന്ദിയും പറഞ്ഞു.

2015, ജൂൺ 7, ഞായറാഴ്‌ച

പരിസ്ഥിതി ദിനാചരണം

നെടുവേലി സ്കൂളില്‍ സീഡിന് തുടക്കം കുറിച്ചു
 
നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബിന്റെ പരിസ്ഥിതി ദിനാചരണ പരിപാടിയും മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും തെന്മല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ സതീശന്‍ നിര്‍വഹിച്ചു.കുട്ടികള്‍ക്ക് അദ്ദേഹം ഫലവൃക്ഷത്തൈകള്‍ സമ്മാനിച്ചു.പ്രകൃതിയ്ക്ക് കരുത്തും കാവലുമാകുന്ന പുതുതലമുറയുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയ്ക്ക് പച്ചപ്പിന്റെ തണലാണെന്ന് അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്നോത്തരിയും ഇതോടനുബന്ധിച്ച് നടന്നു.പ്രിന്‍സിപ്പാള്‍ ഷെറീന, എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ നൗഷാദ് നന്ദിയും പറഞ്ഞു.

പ്രവേശനാത്സവം

                        പ്രവേശനോത്സവം 2015

2015 അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ഗോപിപ്പിള്ള ഉദ്ഘാടനം ചെയ്തു.




വാര്‍ഡ് മെമ്പര്‍ ഗോപിപ്പിള്ള

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴ് ഫുള്‍ എപ്ലസ്സും ഇംഗ്ലീഷ് മീഡിയത്തില്‍ 100ശതമാനം വിജയവും നേടിയ സ്കൂളിന് വെമ്പായം മേഖലയിലെ
ഏറ്റവും മികച്ച സ്കൂളിനുള്ള സാംസ്ക്കാരിക സംഘടനകളുടെ അവാര്‍ഡ് എസ്.എം.സി ചെയര്‍മാന്‍ ജയകുമാറില്‍ നിന്നും ഹെഡ്മിസ്ട്രസ്സ് ജയശ്രീ ടീച്ചര്‍ ഏറ്റു വാങ്ങുന്നു.
എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍

അവാര്‍ഡ് ജയശ്രീ ടീച്ചര്‍ ഏറ്റു വാങ്ങുന്നു.