2014, നവംബർ 2, ഞായറാഴ്‌ച

പരിസ്ഥിതി യാത്ര

കാവിലേയ്ക്കൊരു സ്നേഹയാത്ര


നാട്ടുപാതകള്‍ പോലും നഗരങ്ങളിലേയ്ക്കു കുതിക്കുമ്പോള്‍ തണലിന്റെ മരക്കൂട്ടങ്ങളും നീര്‍ച്ചോലയും അരുവികളും ഒരു ഗ്രാമത്തിന്റെ പൈതൃകമായിത്തീരുന്നു.വേറ്റിനാട് ഉള്ളൂര്‍ക്കോണം ശക്തിപുരം കാവ് അപൂര്‍വ വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ചെടിപ്പടര്‍പ്പുകളുടെയും ഒരു കലവറയാണ്.നൂറ്റാണ്ട് പഴക്കമുള്ള ചെറിയൊരമ്പലം.വശങ്ങളിലെ പാറകളെ തഴുകി മനോഹരമായ അരുവി.മനുഷ്യസ്പര്‍ശം പരിക്കേല്‍പ്പിക്കാത്ത കാവിലെ ജൈവപരിസരം.
    കാവറിയാന്‍,കാവിന്റെ ശാസ്ത്രമറിയാന്‍,കാവിന്റെ പരിസ്ഥിതി മൂല്യം കുട്ടികളിലും സമൂഹത്തിലുമെത്തിയ്ക്കാന്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും ഉള്ളൂര്‍ക്കോണം റസിഡന്‍സ് അസോസിയേഷനും സംയുക്തമായി 'കാവിലേയ്ക്കൊരു സ്നേഹയാത്ര' എന്ന പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി നടത്തി.wwf india യുടെ കേരള റിസോഴ്സ് സെല്‍ വിദ്യാഭ്യാസ ഓഫീസര്‍ എ.കെ ശിവകുമാര്‍ കാവുകളുടെ ജൈവസമ്പത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജയശ്രീ,അദ്ധ്യാപകരായ റോബിന്‍സ് രാജ്,കൃഷ്ണകാന്ത്,വിനോദ് എന്നിവരും മുപ്പത് കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ബിന്ദു ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






 
 

മാതൃഭൂമി പത്രവാര്‍ത്ത

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ