2014, നവംബർ 2, ഞായറാഴ്‌ച

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തില്‍ ഒരു നാടന്‍ ഭക്ഷണമേള
ഗാന്ധി സ്‌മൃതിയില്‍ പരിസരശുചിത്വവും സമൂഹനന്മയും ലക്ഷ്യമാക്കി ഒക്‌ടോബര്‍ 2 നു നെടുവേലി സ്‌കൂളിലെ കുട്ടികള്‍ ഒത്തുചേര്‍ന്നു.ഒന്‍പതു ഡിവിഷനുകള്‍ ഒന്‍പതു യൂണിറ്റായി സ്‌കൂള്‍ പരിസരം വൃത്തിയാക്കി.സ്‌കൂള്‍ മുറ്റത്ത്‌ വീണ്ടും പുതിയ ചെടിക്കൂട്ടങ്ങളെത്തി.മഴവെള്ള സംഭരണിക്കു ചുറ്റും ഉന്മേഷത്തോടെ വളരുന്ന ഇലച്ചെടികളെ കോതിയൊരുക്കി.ഔഷധത്തോട്ടം കളവിമുക്തമാക്കി.ഓഫിസും ലാബും ലൈബ്രറിയുംകളിസ്ഥലവും കൂട്ടുകാരും അദ്ധ്യാപകരും ഒത്തുചേര്‍ന്നു വൃത്തിയാക്കി.ഇതോടൊപ്പം ഓരോ ക്ലാസ്സിലേയും കുറച്ചു കുട്ടികള്‍ അവരവര്‍ക്കായുള്ള ഭക്ഷണമൊരുക്കുകയായിരുന്നു.തണല്‍മരത്തിനു ചുവട്ടില്‍ കലങ്ങളും പാത്രങ്ങളും നിരത്തി കപ്പയും കറിയും പാകം ചെയ്യുന്ന കൊച്ചു മിടുക്കന്മാരും മിടുക്കികളും പാചകത്തിന്റെ പുതിയ രസതന്ത്രം അദ്ധ്യാപകര്‍ക്കു കൂടി പകര്‍ന്നു നല്‍കി.നാടന്‍ ഭക്ഷണമായ കപ്പ പുഴുങ്ങിയതും തേങ്ങാ ചമ്മന്തി,കാന്താരി ചമ്മന്തി,വിവിധതരം അച്ചാറുകള്‍,വെളുത്തുള്ളി ചമ്മന്തി എന്നിങ്ങനെ നാടന്‍ കറികളുമായി നാവിന്‌ വിരുന്നൂട്ടി.നാട്ടു വിഭവങ്ങളും നാടന്‍ കൃഷിരീതികളും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ തനിമയാര്‍ന്ന നല്ല ഭക്ഷണം എന്ന ലക്ഷ്യമായിരുന്നു കുട്ടികളുടേത്‌.കുട്ടികളില്‍ സ്വാശ്രയബോധവും സ്വയം പര്യാപ്‌തതയും വളര്‍ത്തുകയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ