നെടുവേലി സ്കൂളില്‍ ലഹരിവിരുദ്ധ പോസ്റ്റര്‍ - ഡോക്യുമെന്ററി പ്രദര്‍ശനം
ലഹരി
വിരുദ്ധ ദിനാചരണത്തിന്റെ
ഭാഗമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി
സ്കൂളിലെ ലഹരി വിരുദ്ധ
പരിപാടികള്‍ മുന്‍ എക്സൈസ്
ഉദ്യോഗസ്ഥനും സാമൂഹിക
പ്രവര്‍ത്തകനുമായ ശംഭുമോഹന്‍
ഉദ്ഘാടനം ചെയ്തു.കുട്ടികള്‍
തയ്യാറാക്കിയ അറുന്നൂറില്‍
പരം ലഹരി വിരുദ്ധ പോസ്റ്ററുകള്‍
സ്കൂള്‍ അസംബ്ലി ഗ്രൗണ്ടില്‍
പ്രദര്‍ശിപ്പിച്ചു.ലഹരിക്കെതിരെയുള്ള
ഡോക്യുമെന്ററി മുഴുവന്‍
കുട്ടികള്‍ക്കുമായി
പ്രദര്‍ശിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍
ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു.ലഹരിയ്ക്കെതിരെ
ലേഖന മത്സരവും നടന്നു.ചടങ്ങില്‍
പി.ടി.എ
പ്രസിഡന്‍റ് ഗോപിപ്പിള്ള
അദ്ധ്യക്ഷനായിരുന്നു.എസ്.എം.സി
ചെയര്‍മാന്‍ ജയകുമാര്‍ ആശംസാ
പ്രസംഗം നടത്തി.ഹെല്‍ത്ത്
ക്ലബ്ബ് കണ്‍വീനര്‍ റോബിന്‍സ്
രാജ് നന്ദി പറഞ്ഞു.സ്കൂള്‍
ഹെല്‍ത്ത് ക്ലബ്ബും മാതൃഭൂമി
സീഡും സംയുക്തമായാണ് പരിപാടി
സംഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ