2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ആദരം


സ്വാതന്ത്ര്യ ദിനത്തില്‍ നെടുവേലി സ്കൂളില്‍ 
സീഡിന്റെ  നന്മക്കൊരു പൊന്നാട 


    സ്വാതന്ത്ര്യ സ്മൃതികളും ദേശഭക്തി ഗാനവും അലയടിച്ച അന്തരീക്ഷത്തില്‍ ഭാരത നാടിന്റെ വീര ചരിതങ്ങള്‍ക്കൊപ്പം സ്വന്തം നാടിന്റെ നന്മയുടെ വെളിച്ചത്തെ നെടുവേലി സ്കൂളിലെ കുട്ടികള്‍ കണ്ടെത്തി ആദരിച്ചു.മുന്‍ സൈനികനും കിടക്കരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷകനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവകനായ കന്യാകുളങ്ങര സുകുമാരന്‍ നായരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.കിടക്ക രോഗികളുടെ ഉണങ്ങാത്ത മുറിവും വ്രണങ്ങളും യഥാസമയം കണ്ടെത്തി പരിചരിക്കാനും വൃദ്ധജനങ്ങള്‍ക്ക്
സാന്ത്വന നല്‍കാനും ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം പുതിയ തലമുറക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്. വൃദ്ധ ജനങ്ങളെ തെരുവില്‍ വലിച്ചെറിയുന്ന ഈ കാലത്താണ് മരുന്നും പരിചരണ വസ്തുക്കളുമായി സ്വയം കടന്നെത്തുന്ന സുകുമാരന്‍ നായര്‍ നന്മയുടെ വെളിച്ചം പകരുന്നത്. പരിസ്ഥിതി ക്ലബ്ബും സോഷ്യല്‍ സയന്‍സ് ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് നന്മക്കൊരു പൊന്നാട എന്ന സ്വാതന്ത്ര്യ ദിന പരിപാടി തയ്യാറാക്കിയത്. സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു,സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ എസ്.ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ