
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വാര്‍ത്താ ചിത്ര പ്രദര്‍ശനം
കേരളം നേരിടുന്ന സമകാലിക പരിസ്ഥിതി ദുരന്തത്തിനെതിരെ നെടുവേലി സ്‌കൂളിലെ `ഗ്രീന്‍സ്` പരിസ്ഥിതി ക്ലബ്ബ് പ്രതികരണ കൂട്ടായ്‌മയും സെമിനാറും സംഘടിപ്പിച്ചു.മാതൃഭൂമി ആഴ്‌ചപ്പതിപ്പിലും പത്രത്തിലും പ്രസിദ്ധീകരിച്ച വാര്‍ത്തകളും ചിത്രങ്ങളും കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദയനീയ ദുരന്തങ്ങള്‍ കുട്ടികളെ ഏറെ ചിന്തിപ്പിക്കുന്നവയായിരുന്നു.സ്‌മാര്‍ട്ട് ക്ലാസ്സ് റൂമില്‍ നടന്ന സെമിനാറില്‍ `കീടനാശിനികള്‍ കാര്‍ഷിക മേഖലയിലും സമൂഹത്തിലും സൃഷ്‌ടിക്കുന്ന ദുരന്തങ്ങള്‍` എന്ന വിഷയത്തില്‍ കുട്ടികള്‍ വ്യത്യസ്‌തമായ നാല് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ഗ്രീന്‍സ്-സീഡ് കണ്‍വീനര്‍ ബിന്ദു ടീച്ചറും അദ്ധ്യാപകരും നേതൃത്ത്വം വഹിച്ചു.