Mathrubhumi
Error loading feed.
2012, നവംബർ 26, തിങ്കളാഴ്‌ച
2012, നവംബർ 25, ഞായറാഴ്‌ച
കരിയര്‍ ഗൈഡന്‍സ്
തൊഴില്‍ വഴിയിലേക്ക് വെളിച്ചവുമായ്
അഭിരുചിയുള്ള തൊഴില്‍മേഖല എന്ന കുട്ടികളുടെ സ്വപ്‌നം സഫലമാക്കാന്‍ സഹായിക്കുന്നതായിരുന്നു ആഴ്‌ചവട്ടത്തിലെ തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേക ക്ലാസ്സ്.അറിവും സ്വഭാവഗുണവും നേടുന്നതോടൊപ്പം തന്നെ പ്രാധാന്യം തൊഴില്‍ രംഗത്തെക്കുറിച്ചുള്ള അവബോധം ലഭിക്കുന്നതിനുമുണ്ടെന്ന് ക്ലാസ്സ് നയിച്ച ഹയര്‍സെക്കണ്ടറി അദ്ധ്യാപകന്‍ സാബുജോര്‍ജ്ജ് വ്യക്തമാക്കി.എഞ്ചിനീയറിംഗ്,മെഡിക്കല്‍,സിവില്‍സര്‍വ്വീസ്,അദ്ധ്യാപനം,ശാസ്‌ത്രഗവേഷണം,സൈനികം.ചലച്ചിത്രം തുടങ്ങിയ ജോലികളോടാണ് മിക്ക കുട്ടികളും താല്‌പര്യം പ്രകടിപ്പിച്ചത്.ഈ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗവും അതിനൊത്തപ്രയത്‌നവും എങ്ങനെയായിരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി.അഭിരുചിയും പ്രയത്‌നവും പ്രതിഭയും തൊഴില്‍ വൈദഗ്‌ധ്യത്തിന് ആവശ്യമാണ്.ലക്ഷ്യം മുന്നില്‍ കണ്ട് സ്വന്തം സാഹചര്യത്തിനനുസരിച്ച്‌ഉപരിപഠനകോഴ്‌സ്‌തെരഞ്ഞെടുക്കണം.ഇന്നത്തെ ലോകം സ്‌പെഷ്യലൈസേഷന് പ്രാധാന്യം നല്‍കുന്നു.ഒരു പ്രത്യേക മേഖലയിലുള്ള വൈദഗ്‌ദ്ധ്യത്തിന് മൂല്യം കൂടുതലാണ്.സ്‌കൂള്‍ ജീവിതകാലത്ത് കിട്ടുന്ന അടിസ്ഥാന വിദ്യാഭ്യാസത്തെത്തുടര്‍ന്ന് പഠിക്കേണ്ട കോഴ്‌സുകളെക്കുറിച്ച് വ്യക്തമായ ധാരണ നേടണം.റസ്സൂല്‍ പൂക്കുട്ടിയും ഏ.ആര്‍ റഹ്‌മാനും എ.പി.ജെ അബ്‌ദുള്‍ കലാമും ചില ഉദാഹരണങ്ങളാണ്.പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഡ്യത്തോടെ തരണം ചെയ്‌ത വ്യക്തികള്‍ നമുക്കു പ്രചോദനമാകണം.ശാസ്‌ത്രം,കായികം,സിനിമ തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളെയും രാജ്യാന്തരനിലവാരമുള്ള സ്ഥാപനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി.സാഹിത്യസമാജം സെക്രട്ടറി ബി.ആതിര നന്ദി പ്രകാശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)