എസ്.എല്‍.എല്‍.സി
പരീക്ഷ എഴുതിയ 135
വിദ്യാര്‍ത്ഥികളെയും
വിജയിപ്പിച്ച നെടുവേലി സ്കൂള്‍
ചരിത്ര വിജയം ആവര്‍ത്തിക്കുന്നു.6
പേര്‍
മുഴുവന്‍ വിഷയങ്ങള്‍ക്കും
എ-പ്ളസ്സ്
നേടി.
അഞ്ചാം
തവണയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം
100% വിജയം
നേടുന്നത്.വേറിട്ട
പ്രവര്‍ത്തനവും കൂട്ടായ
പരിശ്രമവും മികച്ച ആസൂത്രണവുമാണ്
നെടുവേലി സ്കൂളിന്റെ
നേട്ടങ്ങള്‍ക്ക് കരുത്തു
പകരുന്നത്.കൗമാര
കാലഘട്ടത്തില്‍ മാനസിക
-ബൗദ്ധിക
വളര്‍ച്ചക്കും ഉജ്ജ്വല
വ്യക്തിത്വം വികസിപ്പിക്കുന്നതിനും
ആണ്‍ -പെണ്‍
വേര്‍തിരിവുകളില്ലാതെ
പഠിക്കുന്ന സ്കൂളുകളാണ്
വേണ്ടതെന്ന വിദഗ്ദ്ധാഭിപ്രായവും
ശാസ്ത്രീയതയും ഒരിക്കല്‍
കൂടി തെളിയിക്കുന്നതാണ് ഈ
സ്കൂളിന്റെ പഠന-
പഠനാനുബന്ധ
പ്രവര്‍ത്തന വിജയം.ശാസ്ത്ര
-കലാ
-കായിക
-അക്കാദമിക്
രംഗങ്ങളില്‍ സമാനതകള്‍
ഇല്ലാത്ത വിജയം നെടുവേലി
സ്കൂള്‍ ആവര്‍ത്തിക്കുന്നു.