
ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി
ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഹെല്‍ത്ത്,പരിസ്ഥിതി ക്‌ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. ഹെഡ്‌മിസ്‌ട്രസ്സ് പ്രസന്നകുമാരി,പി.ടി.എ വൈസ് പ്രസിഡന്റ് ഗോപിപ്പിള്ള ,ഹെല്‍ത്ത് ക്‌ളബ്ബ് കണ്‍വീനര്‍ ഡി.റോബിന്‍സ്‌രാജു,പരിസ്ഥിതി കണ്‍വീനര്‍ ഒ.ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.മദ്യത്തിനും മയക്കു മരുന്നിനുമെതിരെ മുദ്രാ വാക്യങ്ങളും ബാനര്‍, പ്‌ളക്കാര്‍ഡ് എന്നിവയുമായി സ്‌കൂളില്‍ നിന്ന് കന്യാകുളങ്ങര ജംഗ്‌ഷന്‍ വരെ പദയാത്ര നടത്തി