അത്തപ്പൂക്കളവും സദ്യയുമൊരുക്കി ഓണാഘോഷം
ഓരോ ക്ലാസ്സ് മുറിയിലും അത്തപ്പൂക്കളമൊരുക്കി മലയാളിയുടെ പ്രിയപ്പെട്ട മാവേലിയെ നെടുവേലിയിലെ കുട്ടികള്‍ വരവേറ്റു.ഓണപ്പാട്ടോടെ തുടക്കം കുറിച്ച ആഘോഷങ്ങളില്‍ അത്തപ്പൂക്കള മത്സരം ഏറെ ശ്രദ്ധേയമായി.കലമടി,സുന്ദരിക്ക് പൊട്ടുതൊടല്‍,സൂചിയില്‍ നൂലു കോര്‍ക്കല്‍,വടംവലി എന്നീ നാടന്‍ കളികള്‍ ആവേശകരമായിരുന്നു.പി.ടി.എ യുടെ നേതൃത്ത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി.