2012, മാർച്ച് 2, വെള്ളിയാഴ്‌ച

കൃഷി



പഠനത്തോടൊപ്പം കൃഷിയിലും മികവുകാട്ടി നെടുവേലി സ്‌കൂള്‍
പാഠപുസ്‌തകങ്ങളില്‍ പരിചയിച്ച കാര്‍ഷിക സംസ്‌ക്കാരത്തെ നേരിട്ടറിയാന്‍ നെടുവേലി സ്‌കൂളിലെ കുട്ടികള്‍ പാടത്തേയ്‌ക്കെത്തി.തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കൂളുകളിലെ നെല്‍കൃഷി പദ്ധതി കൊഞ്ചിറ മുടിപ്പുര ഏലായില്‍ ഓരേക്കര്‍ കൃഷിസ്ഥലത്ത്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ രമണി.പി.നായര്‍ ഞാറു നട്ടുകൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഒറ്റ ഞാര്‍ കൃഷിയുടെ സവിശേഷത മനസ്സിലാക്കി ഉമ നെല്‍വിത്തിലാണ്‌ ഞാറ്റടിയൊരുക്കിയത്‌.നാട്ടുകാരുടെയും കൃഷിസംഘത്തിന്റെയും രക്ഷാകര്‍ത്താക്കളുടെയും പി.ടി.എ യുടെയും സഹകരണം ഈ കാര്‍ഷികമുന്നേറ്റത്തിനുണ്ട്‌.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എം.എസ്‌ രാജു,വെമ്പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി,വാര്‍ഡ്‌ മെമ്പര്‍ ഗോപിപ്പള്ള,പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍,വൈസ്‌ പ്രസിഡന്റ്‌ ബി.വി നന്ദകുമാര്‍,പി.ടി.എ അംഗങ്ങള്‍ , പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ, ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി,പരിസ്ഥിതി ക്ലബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു,സൗഹൃദ ക്ലബ്ബ്‌ കണ്‍വീനര്‍ വിനോദ്‌, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍,അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ