സ്വാതന്ത്ര്യ
സമര സേനാനിയെ ആദരിച്ച് നെടുവേലി
സ്കൂളില്‍ സ്വതന്ത്ര്യ
ദിനാഘോഷം
നെടുവേലി
സ്കൂളിലെ സ്വാതന്ത്ര്യ
ദിനാഘോഷം പ്രമുഖ സ്വാതന്ത്യസമര
സേനാനി പി.ജി
സുകുമാരന്‍ നായര്‍ ദേശീയ
പതാക ഉയര്‍ത്തി ഉദ്ഘാടനം
ചെയ്തു.സ്കൂള്‍
ബാന്റിന്റെ അകമ്പടിയോടെ
കുട്ടികള്‍ പതാക വന്ദനം
നടത്തി.ഭാരതത്തിന്റെ
ഏകത്ത്വം വിളംബരം ചെയ്തുകൊണ്ട്
സ്കൂള്‍ മ്യൂസിക് ക്ലബ്ബ്
തയ്യാറാക്കിയ ദേശഭക്തി
ഗാനാവതരണം വേറിട്ട ശ്രവ്യാനുഭവം
നല്‍കി. സ്വാതന്ത്യ
സന്ദേശ സമ്മേളനത്തില്‍ പി.ജി
സുകുമാരന്‍ നായര്‍,പി.ടി.എ
പ്രസിഡന്റ് വിജയന്‍,എസ്.എം.സി
ചെയര്‍മാന്‍ ജയകുമാര്‍,ഹെഡ്മിസ്ട്രസ്സ്
ജയശ്രീ, അജില്‍കൃഷ്ണന്‍, വി.വിനോദ്,റോബിന്‍സ്
രാജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സംഘടിപ്പിച്ച സ്വാതന്ത്ര്യ
സമര ചരിത്രത്തിലൂടെ എന്ന
പ്രശ്നോത്തരിയും നടന്നു.
 |
ഹെഡ്മിസ്ട്രസ്സ് ജയശ്രീ |
 |
ശ്രീ. പി.ജി സുകുമാരന്‍ നായര്‍ |
 |
ശ്രീ.പി.ജി സുകുമാരന്‍ നായര്‍ |
 |
പി.ടി.എ പ്രസിഡന്റ് ശ്രീ.വിജയന്‍ |
 |
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ് -ശ്രീ.കൃഷ്ണകാന്ത് |