2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹസാന്ത്വനം


നിരാലംബര്‍ക്ക് സ്നേഹത്തിന്റെ തളിര്‍ച്ചില്ലയേകി
                                   നെടുവേലി സ്കൂള്‍


പാഠപുസ്തകത്തിലെ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് സ്നേഹത്തിന്റെ തളിര്‍ച്ചില്ലയുമായി നെടുവേലി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ വേറ്റിനാട് ശാന്തിമന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റ് വൃദ്ധസദനത്തിലെത്തി.നിരാലംബരും വൃദ്ധരും മാനസിക പ്രയാസമുള്ള വരുമായി എണ്‍‌പതോളം പേരാണ് ശാന്തിമന്ദിരത്തിലുള്ളത്.വീട്ടുഭക്ഷണത്തിന്റെ രുചിക്കൂട്ടുള്ള ഭക്ഷണപ്പൊതികള്‍ നല്‍കി കുട്ടികള്‍ അവരെ വീണ്ടും ഓര്‍മകളുടെ വീട്ടുമുറ്റത്തേയ്ക്കു നടത്തി.കമ്പിളിപ്പുതപ്പും എല്ലാവര്‍ക്കും വസ്ത്രങ്ങളും നല്‍കി.കുട്ടികള്‍ സ്നേഹസാന്ത്വനത്തിന്റെ ഗാനങ്ങള്‍ പാടി.വാര്‍ദ്ധക്യത്തിന്റെയും അവശതയുടെയും തീരത്തിരുന്ന് അന്തേവാസികള്‍ പാട്ടിന് കൂട്ടുചേര്‍ന്നപ്പോള്‍ വരാനിരിക്കുന്ന ഓണത്തിന്റെ പൂക്കളമുറ്റമായി ശാന്തിമന്ദിരം.ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ്സ് ജയശ്രീ,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,ബീനാഅജിത്ത്,റോബിന്‍സ് രാജ്,നാഷാദ്,ജെ.ആര്‍.സി കോഡിനേറ്റര്‍ സന്തോഷ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.സീഡും ജൂനിയര്‍ റെഡ്ക്രോസ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ മുഴുവന്‍ കുട്ടികളും സ്നേഹസാന്ത്വനം പരിപാടിയില്‍ സഹകരിച്ചു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ