2015, ജൂലൈ 17, വെള്ളിയാഴ്‌ച

ബോധവല്‍ക്കരണ ക്ലാസ്സ്

തൊഴിലുറപ്പു പ്രദേശങ്ങളില്‍ നെടുവേലിയിലെ 
 സീഡ് പോലീസെത്തി

വെമ്പായം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു പ്രദേശങ്ങളില്‍ ജൈവവൈവിധ്യ സംരക്ഷണ സന്ദേശവുമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങള്‍ എത്തി.നെടുവേലി,കൊഞ്ചിറ,പെരുംകൂര്‍ പ്രദേശങ്ങളിലെ തൊഴിലുറപ്പു സംഘങ്ങള്‍ക്ക് നാട്ടുചെടികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി.തുമ്പ,തഴുതാമ, ആനച്ചുവടി, കറുക,കൈതോന്നി തുടങ്ങിയ ഔഷധച്ചെടികള്‍ തൊഴിലുറപ്പു നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച് അവയുടെ ഔഷധ ഗുണത്തെക്കുറിച്ച് വിശദീകരിച്ചു.മാതൃഭൂമി ദിനപത്രത്തില്‍ ജൂലായ് മൂന്നിന് പ്രസിദ്ധീകരിച്ച 'തൊഴിലുറപ്പു പദ്ധതിയും ജൈവവൈവിധ്യവും' എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് കുട്ടികള്‍ ക്ലാസ്സ് നയിച്ചത്.സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു അദ്ധ്യാപിക എസ്.ഷീജ, സ്കൂള്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഐ.ചിത്രലേഖ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ