2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വാന നിരീക്ഷണ ക്യാമ്പ്

      നെടുവേലി സ്കൂളില്‍ വാന നിരീക്ഷണ ക്യാമ്പ് 


 
 നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്ത്വത്തില്‍ വാനനിരിക്ഷണവും പഠനക്ലാസ്സും നടന്നു.കുട്ടികളില്‍ ശാസ്ത്രകൗതുകവും അഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ആകാശം കുട്ടികള്‍ക്ക് ലബോറട്ടറിയായി മാറി.നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളുടെ പേരും സവിശേഷതയും കുട്ടികള്‍ തിരിച്ചറിഞ്ഞു. വിവിധ നക്ഷത്രക്കൂട്ടങ്ങളെയും ഗൃഹങ്ങളെയും ദൂരദര്‍ശിനിയിലൂടെ കണ്ടു. വാനനിരിക്ഷണത്തിനു മുമ്പ് ആകാശ വിസ്മയ ജാലകം എന്ന പഠനക്ലാസ്സും നടന്നു. പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന്റെ സഹകരണത്തോടെ വൈകുന്നേരം 6 മണി മുതല്‍ രാത്രി 9.30 വരെ നടന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും പൊതു ജനങ്ങളും ഉള്‍പ്പെടെ നാനൂറിലധികം പേര്‍ പങ്കെടുത്തു.ശാസ്ത്രവിഭാഗം കണ്‍വീനര്‍ പി.എസ് ജ്യോതിസ്സ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ