2017, ഏപ്രിൽ 7, വെള്ളിയാഴ്‌ച

ഹരിത വിദ്യാലയം

            നെടുവേലി സ്കൂള്‍ ഇനി ഹരിത വിദ്യാലയം





ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് നെടുവേലി സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കാള്‍ ആവിഷ്ക്കരിക്കുന്നതിനും ജൈവപാര്‍ക്ക് ഒരുക്കുന്നതിനും ഏപ്രില്‍ 7 ന് ഒത്തു ചേര്‍ന്നു. ജൈവകൃഷി, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം,ജലസംരക്ഷണം എന്നീ വിഷയങ്ങള്‍ അദ്ധ്യാപകര്‍ കുട്ടികളുമായി പങ്കുവച്ചു. സ്കൂളിലുംവീട്ടിലും സമൂഹത്തിലും പരിസ്ഥിതി സംരക്ഷണവും സന്ദേശവും എത്തിക്കുക എന്ന വലിയ ലക്ഷ്യം കുട്ടികള്‍ ഏറ്റെടുത്തു.തെരഞ്ഞെടുത്ത 20 അംഗങ്ങള്‍ വൃക്ഷച്ചുവട്ടില്‍ പ്രകൃതിക്ക് തണലൊരുക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.
പഠനക്സാസ്സില്‍ സ്കൂള്‍ പ്രന്‍സിപ്പാള്‍ എം.ഷെറീന,സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് ,പി.റ്റി.എ വൈസ് പ്രസിഡന്റ് ബേബി ഗിരിജ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ