2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഇലക്ഷൻ

      
        നെടുവേലിസ്കൂളിൽഇലക്ഷൻഹൈ-ടെക്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈടെക് ആക്കി നെടുവേലി സ്കൂൾ. എല്ലാ ക്ലാസ്സ് മുറികളും പോളിംഗ് ബൂത്തുകളായി. കുട്ടികൾ തന്നെ ഇലക്ഷൻ ഉദ്യോഗസ്ഥരായി. കുട്ടിപ്പോലീസുകാർ ക്രമസമാധാന ചുമതല ഏറ്റെടുത്തു.ലിറ്റിൽ കൈറ്റുകാർ ബൂത്തൊരുക്കലും വോട്ടിംഗ് മെഷീൻ തയ്യാറാക്കലും പൂർത്തിയാക്കി. സമ്മതി ഇലക്ഷൻ സോഫ്റ്റ് വെയറാണ് ഇത്തവണ ഉപയോഗിച്ചത്. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃക തന്നെ. പേരു വിളിക്കലും മഷി പുരട്ടലും വോട്ടേഴ്സ് സ്ലിപ്പും ഒക്കെയുണ്ട്. വോട്ടു ചെയ്തു കഴിയുമ്പോൾ ബീപ് ശബ്ദവും കേൾക്കും.ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് റെഡ് ക്രോസ്സ് അംഗങ്ങളാണ് പരിശീലനം നൽകിയത്.ചരിത്ര വിഭാഗത്തിനാണ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസിന്റെ ചുമതല. പത്താം ക്ലാസ്സിലെ പൊതുഭരണമെന്ന പാം ഭാഗം പ്രവർത്തനാധിഷ്ഠിതമാക്കുക യാ ണ് നെടുവേലി സ്കൂൾ.കഴിഞ്ഞ എട്ട് വർഷമായി സ്കൂൾ ഇലക്ഷൻ നെടുവേലി സ്കൂളിൽ ഹൈ-ടെക് ആണ്.












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ