2021, മേയ് 19, ബുധനാഴ്‌ച

 

കിളികൾക്ക് തണ്ണീർക്കുടവുമായി നെടുവേലിയിലെ കുട്ടികൾ

വേനൽ കനക്കുമ്പോൾ പറവകൾക്ക് ദാഹനീരുമായി ഇക്കൊല്ലവും നെടുവേലി സർക്കാർ വിദ്യാലയത്തിലെ കുട്ടികൾ സ്കൂളിലെത്തുന്നു. ഔഷധത്തോട്ടവും ഉദ്യാനവും വൈവിധ്യമാർന്ന നാട്ടുമരങ്ങളുമുള്ള സ്കൂൾ കാമ്പസാണ് നെടുവേലി സ്കൂളിനുള്ളത്.നിരവധി പക്ഷിക്കൂടുകൾ സ്കൂൾ വളപ്പിൽത്തന്നെയുണ്ട്. കുട്ടികൾ നട്ടുപിടിപ്പിച്ച മുളങ്കാടുകൾ ചെറുകുരുവികളുടെ ആവാസ കേന്ദ്രമാണ്. എല്ലാ വേനൽക്കാലത്തും വെള്ളവും അരിമണിയുമായി കിളികൾക്കൊപ്പം ചേക്കേറുന്ന കുട്ടികൾ കോവിഡിലും അവരെ മറന്നില്ല. സീഡ് - പരിസ്ഥിതി ക്ലബ്ബിലെയും കുട്ടിപ്പോലീസിലെയും അംഗങ്ങളാണ് ഈ പ്രവർത്തനത്തിന് നേതൃത്ത്വം നൽകുന്നത്.

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ