2022, ജൂലൈ 4, തിങ്കളാഴ്‌ച

യാത്രാമൊഴി

                   മീര ടീച്ചറിന് യാത്രാമൊഴി

 


 


 






നെടുവേലി സ്കൂളിന്റെ മീര ടീച്ചർ ഇന്ന് HM പ്രമോഷൻ ലഭിച്ച്

സ്കൂളിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി.

ഇടുക്കി KAJANAPARA GHS

-ലെ പ്രഥമാദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ നെടുവേലി സ്കൂളിന് അഭിമാന നിമിഷം . നീണ്ട 20 വർഷത്തെ പഠനാനുഭവങ്ങളും ശിഷ്യസമ്പത്തും ഗണിതത്തിലും ഐ.റ്റിയിലും പഠന മാതൃകകളും സൃഷ്ടിച്ചാണ് ടീച്ചർ യാത്ര പറയുന്നത്.പറഞ്ഞാൽ തീരാത്ത മികവുകൾ, രീതികൾ, ഒരുക്കിയും പഠിപ്പിച്ചുമാണ് മീര ടീച്ചർ നെടുവേലിയിൽ നിന്നിറങ്ങുന്നത്. അറിവ് പങ്കു വയ്ക്കൽ ടീച്ചറിന് കർത്തവ്യമായിരുന്നു . .ടി.യുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുത്ത് വന്നാൽ അത് എല്ലാവർക്കും ഷെയർ ചെയ്യും.

ഓവറോൾ പെരുമഴകളുടെ സൃഷ്ടാവ്. ഹരിത വിദ്യാലയം റിയാലിറ്റി ഷോ, കട്ടിളപ്പാറ എക്കോ ക്യാമ്പ് , വിനോദ യാത്രകൾ, ഫീൽഡ് ട്രിപ്പുകൾ,

9 വർഷം ഐ റ്റി ഓവറോൾ ,

7 വർഷം ഗണിതം ഓവറോൾ , സമയ പരിധിയില്ലാത്ത പ്രവർത്തനം .....

അദ്ധ്യാപക ലോകത്തെ നിസ്വാർത്ഥതയുടെ അപൂർവ സാന്നിദ്ധ്യമായിരുന്ന മീര ടീച്ചർ നെടുവേലിയിൽ നിന്ന് പടിയിറങ്ങുമ്പോൾ അക്ഷര മരത്തിനു കീഴിലെ പിഞ്ചു മനസ്സുകളിലെ തേങ്ങലുകൾ, ടീച്ചറിനു സമർപ്പിക്കുന്ന അംഗീകാരങ്ങളാണ്. ഗണിതം മധുരമാണെന്ന് തെളിയിച്ച ഒരു അദ്ധ്യാപികയ്ക്ക് ലഭിക്കുന്ന അവാർഡുകളാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ