ഇന്ത്യന്‍
ഹോക്കി താരം പി.ആര്‍
ശ്രീജേഷ് നെടുവേലി സ്കൂളിലെത്തി
അര്‍ജ്ജുന
അവാര്‍ഡ് ജേതാവും ഇന്ത്യന്‍
ഹോക്കിയുടെ അഭിമാന താരവുമായ
പി.ആര്‍ശ്രീജേഷ് നെടുവേലി സര്‍ക്കാര്‍
വിദ്യാലയത്തിലെ കായിക താരങ്ങളെ
കാണാനെത്തി.ഹോക്കി
അസോസിയേഷന്‍ സംഘടിപ്പിച്ച
ടൂര്‍ണമെന്റില്‍ വിജയം നേടി
മികവു തെളിയിച്ച ഹോക്കി ടീം
അംഗങ്ങളെ നേരില്‍ കണ്ട്
അഭിനന്ദിക്കാനും അവര്‍ക്ക്
പ്രത്സാഹനം നല്‍കാനുമാണ്
അദ്ദേഹമെത്തിയത്.കായിക
താരങ്ങള്‍ക്ക് അദ്ദേഹം ഹോക്കി
സ്റ്റിക്കുകള്‍ സമ്മാനിച്ചു.കോച്ചിന്റെ
വിദഗ്ദ്ധ സഹായമില്ലാതെ
ഹോക്കിയില്‍
മികവു തെളിയിച്ച ഗ്രാമീണ
മേഖലയിലെ സര്‍ക്കാര്‍
വിദ്യാലയമായ നെടുവേലി സ്കൂള്‍
വിദ്യാഭ്യാസ വകുപ്പിന്
അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.സ്പോര്‍ട്സ്
യുവജനകാര്യ ഉപ ഡയറക്ടര്‍
നുജുമുദ്ദീന്‍,
എസ്.എം.സി
ചെയര്‍മാന്‍ ജയകുമാര്‍,ഹെഡ്മിസ്ട്രസ്സ്
ജയശ്രീ,പ്രിന്‍സിപ്പാള്‍
ഷെറീന,കായികാദ്ധ്യാപിക
ഒ.ബിന്ദു
എന്നിവര്‍ യോഗത്തില്‍
സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ