2015, ഡിസംബർ 8, ചൊവ്വാഴ്ച

നിരാലംബര്‍ക്ക് കൈത്താങ്ങ്


      
      കുടുംബത്തിനൊരു കൈത്താങ്ങുമായി
         നെടുവേലിയിലെ സീഡ് അംഗങ്ങള്‍


           പാഠപുസ്തകത്തില്‍ വായിച്ചറിഞ്ഞ ജീവിതത്തിന്റെ കണ്ണീര്‍ക്കഥകള്‍ കണ്‍മുന്നില്‍ നേര്‍ക്കാഴ്ചയായി മാറിയപ്പോള്‍ നിരാലംബര്‍ക്ക് കൈത്താങ്ങുമായി നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ സീഡ് അംഗങ്ങളെത്തി.വാര്‍ദ്ധക്യവും ഒറ്റപ്പെടലുമായി കഴിയുന്ന കിടക്കരോഗികളെ സഹായിക്കുക,ചികിത്സാ സഹായം നല്‍കുക,കുടുംബത്തിനായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുക തുടങ്ങിയ സേവന സന്നദ്ധ പരിപാടികളാണ് സീഡ് അംഗങ്ങള്‍ നടപ്പിലാക്കുന്നത്.'അയല്‍പക്കത്തെ അറിയുക' എന്ന പ്രാദേശിക സര്‍ വേ പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടറുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് കുടുംത്തിനൊരു കൈത്താങ്ങുമായി കുട്ടികളെത്തിയത്.അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പി.ടി.എ യും സീഡ് അംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.കാടും മരവും മലയും മണ്ണും സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന നെടുവേലിയിലെ സീഡ് അംഗങ്ങള്‍ക്ക് കരയുന്ന മനസ്സിന്റെ സാന്ത്വനവും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ