2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പക്ഷി നിരീക്ഷണ ക്ലാസ്സ്

നെടുവേലി സ്കൂളില്‍ പക്ഷി നിരീക്ഷണ ക്ലാസ്സ് നടന്നു

 
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സന്തുലനത്തിന്റെ തകര്‍ച്ചയും ആഗോളതാപനവും തടയുന്നതിന് പ്രകൃതിയും സ്വയം സമര്‍പ്പിത പരിസ്ഥിതി സേവനവും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നെടുവേലി സ്കൂളില്‍ പക്ഷിനിരീക്ഷണ ക്ലാസ്സ് നടന്നു.പ്രശസ്ത പക്ഷി നിരീക്ഷകനായ സി.സുശാന്ത് ക്ലാസ്സ് നയിച്ചു.കാടനുഭവങ്ങളുടെയും പക്ഷിനിരീക്ഷണത്തിന്റെയും അറിവും അനുഭവവും പങ്കുവച്ച് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ കേരളത്തിലെ വൈവിധ്യമാര്‍ന്ന പക്ഷികളെയും ചിത്രശലഭങ്ങളെയും പരിചയപ്പെടുത്തി.പക്ഷികളും ശലഭങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളായി എങ്ങനെ പ്രകൃതിയില്‍ കടന്നുവരുന്നു എന്ന സോദാഹരണ ക്ലാസ്സ് കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി.പരിസ്ഥിതി പ്രവര്‍ത്തകന്‍ അസിം,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ