2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ഓണ വിപണി

        
     നെടുവേലി സ്കൂളില്‍ നന്മയുടെ ഓണ വിപണി


 പൂക്കളവും ഓണസദ്യയും നാടന്‍ കളികളുമായി നാടാകെയുള്ള ഓണാഘോഷത്തിനൊപ്പം നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ രോഗികള്‍ക്കും ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കുമായി നന്മയുടെ സ്നേഹക്കളമൊരുക്കി. മാതൃഭൂമി നന്മ ക്ലബ്ബിലെ കുട്ടികള്‍ സ്കൂള്‍ പ്രവൃത്തി പരിചയ വിഭാഗവുമായി ചേര്‍ന്ന് തയ്യാറാക്കിയ വിവിധ തരം സോപ്പുകള്‍ ,ലോഷന്‍ ,തുള്ളി നീലം,ചന്ദനത്തിരി എന്നിവയുടെ വിപണന മേള സ്കൂള്‍ വളപ്പില്‍ നടന്നു. സ്കൂള്‍ സമയത്തിനു ശേഷം കുട്ടികള്‍ തയ്യാറാക്കുന്ന ഈ ഉല്‍പന്നങ്ങള്‍ സ്കൂളില്‍ തന്നെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സഹപാഠികള്‍ക്കും സമൂഹത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗം അനുഭവിക്കുന്നവര്‍ക്ക് മരുന്നു വാങ്ങുന്നതിനുമായി നല്‍കുന്നു. മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ നിര്‍വഹിച്ചു.പ്രവൃത്തി പരിചയ വിഭാഗം അദ്ധ്യാപകന്‍ വിനയകുമാര്‍,നന്മ കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ