2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

ദിനാചരണം

        ഓസോണ്‍ കുടയ്ക്കായി നെടുവേലി സ്കൂളില്‍
                 നാട്ടുമാവുകള്‍ നിരന്നു

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതിക്ക് തണലും ഫലവുമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നാട്ടുമാവുകള്‍ നട്ടു.മാതൃഭൂമി സീഡ് യൂണിറ്റിലെ കുട്ടികള്‍ ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ചു.സ്കൂള്‍ വളപ്പിനു പുറമെ അമ്പതോളം കുട്ടികള്‍ക്കും മാവിന്‍ തൈകള്‍ നല്‍കി.താളി,വാഴപഴത്തി,മൂവാണ്ടന്‍,വെള്ളരി,കിളിച്ചുണ്ടന്‍, തുടങ്ങി വിവിധ തരം നാട്ടുമാവിന്‍ തൈകളാണ് കുട്ടികള്‍ ശേഖരിച്ചത്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മാവിന്‍ തൈകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് സീഡ് ക്ളബ്ബ്.നാട്ടുമാവിന്റെയും മാങ്ങയുടെയും സവിശേഷതകള്‍, രുചി,ഗുണം എന്നിവയെ അടിസ്ഥാനമാക്കി 'മാഞ്ചോട്ടിലെ മധുരക്കനികള്‍' എന്ന "മാങ്ങാ പതിപ്പും" കുട്ടികള്‍ തയ്യാറാക്കിത്തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ