സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2022
2022 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച
2022 ഒക്‌ടോബർ 26, ബുധനാഴ്‌ച
2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
ശാസ്ത്രമേള
കണിയാപുരം ഉപജില്ലാ ശാസ്ത്രമേള
നെടുവേലി സ്കൂൾ ഓവറോൾ ചാമ്പ്യൻ.
കണിയാപുരം ഉപജില്ലാ ശാസ്ത്രമേളയിൽ നെടുവേലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 396 പോയിൻറ് നേടി മേളയുടെ ഓവറോൾ ചാമ്പ്യനായി. പ്രവൃത്തി പരിചയം, ഐ.റ്റി, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. പ്രവൃത്തിപരിചയ ത്തിൽ ഓൺ ദി സ്പോട്ടിൽ ഓവറാൾ ഒന്നാം സ്ഥാനവും നെടുവേലി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഐ.റ്റി ക്കും ഗണിതത്തിനും ഓവറാൾ ഒന്നാം സ്ഥാനം ലഭിച്ചു. നിരവധി വർഷങ്ങളായി ശാസ്ത്ര മേളയുടെ ഓവറോൾ ചാമ്പ്യനായ നെടുവേലി സ്കൂൾ ഹാട്രിക് വിജയം നിലനിർത്തി.
പ്രവൃത്തി പരിചയം (WE) HS
ഓവറോൾ - രണ്ടാം സ്ഥാനം
1. ചോക്ക് നിർമ്മാണം - A ഗ്രേഡ് ഒന്നാം സ്ഥാനം
2.മുള കൊണ്ടുള്ള ഉല്പന്നം - A ഗ്രേഡ് ഒന്നാം സ്ഥാനം
3. ക്ലേ മോഡലിംഗ് - A ഗ്രേഡ് ഒന്നാം സ്ഥാനം
4. ഇലക്ട്രിക്കൽ വയറിംഗ് - Aഗ്രേഡ് ഒന്നാം സ്ഥാനം
5. കാർഡ് ഉല്പന്നം - A ഗ്രേഡ് ഒന്നാം സ്ഥാനം
6: ഷീറ്റ് മെറ്റൽ - A ഗ്രേഡ് ഒന്നാം സ്ഥാനം
7. കോക്കനട്ട് ഷെൽ - Aഗ്രേഡ് രണ്ടാം സ്ഥാനം
8: കയർ, ഡോർ മാറ്റ് -Aഗ്രേഡ് രണ്ടാം സ്ഥാനം
9. നെറ്റ് നിർമ്മാണം -Aഗ്രേഡ് രണ്ടാം സ്ഥാനം
10.കുട നിർമ്മാണം -Aഗ്രേഡ് രണ്ടാം സ്ഥാനം
11. പാവ നിർമ്മാണം - B ഗ്രേഡ് രണ്ടാം സ്ഥാനം
12. ചന്ദനത്തിരി - B ഗ്രേഡ് മൂന്നാം സ്ഥാനം
13. ബുക്ക് ബയന്റിംഗ് - B ഗ്രേഡ് മൂന്നാം സ്ഥാനം
സയൻസ് HS
ഓവറോൾ - രണ്ടാം സ്ഥാനം
1.വർക്കിംങ് മോഡൽ - A ഗ്രേഡ് ഒന്നാം സ്ഥാനം
2.സ്റ്റിൽ മോഡൽ - A ഗ്രേഡ് ഒന്നാം സ്ഥാനം
3.ഇംപ്രവൈസ്ഡ് എക്സ്പീരിമെന്റ് A ഗ്രേഡ് രണ്ടാം സ്ഥാനം
4.റിസർച്ച് പ്രോജക്ട് - തേഡ്
5.മാഗസിൻ - തേഡ് A ഗ്രേഡ്
ഐ.റ്റി HS
ഓവറോൾ രണ്ടാം സ്ഥാനം
1.പ്രസന്റേഷൻ - A ഗ്രേഡ് ഒന്നാം സ്ഥാനം
2.ഡിജിറ്റൽ പെയിന്റിംഗ് - A ഗ്രേഡ് രണ്ടാം സ്ഥാനം
3.ക്വിസ്സ് - രണ്ടാം സ്ഥാനം
4.വെബ് പേജ് - മൂന്നാം സ്ഥാനം
സോഷ്യൽ സയൻസ് HS
ഓവറോൾ രണ്ടാം സ്ഥാനം
1.ന്യൂസ് റീഡിംഗ് - A ഗ്രേഡ്ഒന്നാം സ്ഥാനം
2.സ്റ്റിൽ മോഡൽ - A ഗ്രേഡ് രണ്ടാം സ്ഥാനം
3.പ്രസംഗം - A ഗ്രേഡ് രണ്ടാം സ്ഥാനം
4.പ്രാദേശിക ചരിത്രരചന - A ഗ്രേഡ് രണ്ടാം സ്ഥാനം
5.വർക്കിംഗ് മോഡൽ - മൂന്നാം സ്ഥാനം
2022 ഒക്‌ടോബർ 9, ഞായറാഴ്‌ച
നെടുവേലി സ്കൂളിൽ ബാലജലോത്സവം
ശാസ്ത്ര സാഹിത്യ പരിഷത്ത് വെമ്പായം യൂണിന്റെ ആഭിമുഖ്യത്തിൽ നെടുവേലി സർക്കാർ വിദ്യാലയത്തിൽ ബാലജലോത്സവം ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ജലത്തിന്റെ പ്രാധാന്യവും ജല സംരക്ഷണവും ജലസുരക്ഷയും പ്രധാന ലക്ഷ്യമാക്കി ജീവജലത്തിന്റെ ശാസ്ത്രപാഠങ്ങൾ കൗതുകകരമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. അറുപത് കുട്ടിശാസ്ത്ര പ്രതിനിധികൾ പങ്കെടുത്ത സെമിനാർ ഹെഡ്മിസ്ട്രസ്സ് ഹമീലാബീഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.ടി പ്രസാദ് ആശംസ അറിയിച്ചു. ഹരിഹരൻ കാട്ടായിക്കോണം,എ അസീം കന്യാകുളങ്ങര,സലീം, Ak നാഗപ്പൻ - വേറ്റിനാട് പ്രശാന്ത് R - പെരുംങ്കൂർ എന്നിവർ ക്ലാസ്സ് നയിച്ചു.
2022 ഒക്‌ടോബർ 2, ഞായറാഴ്‌ച
അംഗീകാരം
അഭിനന്ദനങ്ങൾ
മലപ്പുറത്ത് വച്ചു നടന്ന 54th ജൂനിയർ ഖോ-ഖോ ജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വിനായക് നിഷാന്ത്.
അംഗീകാരം
അഭിനന്ദനങ്ങൾ
KPSTA കണിയാപുരം ഉപജില്ല സ്വദേശ് ക്വിസ് ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നെടുവേലി സ്കൂളിലെ പവിത്ര എസ് മോഹന്‍.
അംഗീകാരം
അഭിനന്ദനങ്ങൾ
കേരള സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ (BRC തലം) കണിയാപുരം ഉപജില്ലയിൽ നെടുവേലി ഗവ: HSS ലെ പവിത്ര എസ് മോഹൻ ഒന്നാം സ്ഥാനംകരസ്ഥമാക്കി.















































